ഒളിംപ്യൻ പി.ആർ.ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ശ്രീജേഷ് വലിയ നേട്ടമാണ് സ്വന്തമാക്കിയതെന്ന് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് അബ്ദുറഹ്മാൻ പറഞ്ഞു. അതേസമയം തന്നെ ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പിൽ ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നൽകി.അതോടൊപ്പം തന്നെ ഒളിമ്പിക്സിൽ പങ്കെടുത്ത എട്ട് മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാൻ വൈകിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്നാണ് സർക്കാരിന്റെ ഈ തീരുമാനം.