ഓണക്കിറ്റിലെ ശർക്കരയിൽ ചത്ത് ഉണങ്ങിയ തവള

കോഴിക്കോട് നരയംകുളത്തെ റേഷൻകടയിൽ നിന്നു വിതരണം ചെയ്ത ഓണക്കിറ്റിലെ ശർക്കരയിൽ ചത്ത തവള. നരയംകുളം ആർപ്പാമ്പറ്റ ബിജീഷിന് ലഭിച്ച കിറ്റിലാണു ചത്ത് ഉണങ്ങിയ തവളയെ കണ്ടത്. റേഷൻ കടയുടമയെ വിവരം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടുവണ്ണൂർ സൗത്ത് റേഷൻ കടയിൽനിന്നു വിതരണം ചെയ്ത കിറ്റിലെ ശർക്കരയിൽ നിന്ന് നിരോധിച്ച പുകയില ഉൽപന്നത്തിന്റെ പാക്കറ്റ് കിട്ടിയിരുന്നു.

നിരോധിത പുകയില ഉൽപ്പന്നത്തിന്റെ പാക്കറ്റ് കണ്ടെത്തിയതിനെ തുടർന്ന് കിറ്റ് വിതരണം ചെയ്ത കരിമ്പാപൊയിൽ റേഷൻ കടയിലെ മുഴുവൻ സ്റ്റോക്കും തിരിച്ചെടുത്തിരുന്നു.

Loading...

കൊറോണക്കാലത്ത് ദുരിതത്തിലായിരിക്കുന്ന ജനത്തിന് ലഭിക്കുന്ന ഓണക്കിറ്റ് വലിയ ഒരു ആശ്വാസമാണെന്നിരിക്കെയാണ് വിവാദങ്ങൾ ദിനം തോറും കൊഴുക്കുന്നത്. വിവാ​ദങ്ങളുടെ പഴുതടച്ച് ചെയ്യേണ്ട കിറ്റ് വിതരണം ഇപ്പോൾ തന്നെ ആകെ അലങ്കോലമായി. ഓണക്കിറ്റിലെ ശർക്കരയിൽ ലഹരി വസ്തുവായ ഹാൻസ് പാക്കറ്റിന് പിന്നാലെ കണ്ടെത്തിയത് ചത്ത തവളയെയും. നടുവണ്ണൂർ പുത്തലത്ത് ആലിയുടെ കുടുംബത്തിന് കഴിഞ്ഞ ദിവസം ലഭിച്ച ശർക്കര പലഹാരമുണ്ടാക്കാനായി ഉരുക്കിയപ്പോഴാണ് ഹാൻസ് പാക്കറ്റ് പുറത്തുവന്നത്. ശർക്കരയിൽ അലിഞ്ഞ് ചേർന്ന നിലയിലാണ് പാക്കറ്റ് ലഭിച്ചത്.

കേമു വക ഓണം സ്പെഷ്യൽ നോൺ വെജ് ശർക്കര……ഓണ കിറ്റുകളിൾ നിന്നും കിട്ടുന്ന എല്ലാ സാധനങ്ങളും നല്ലോണം നോക്കിയിട്ട് ഉപയോഗിച്ചാൽ മതിട്ടോ.

Opublikowany przez Kondotty Abu – കൊണ്ടോട്ടി അബു Piątek, 21 sierpnia 2020