തിരുവനന്തപുരം: പോലീസ് നിയമഭേദഗതിയില്‍ പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്.പൊതുവായ ജാഗ്രതക്കുറവാണ് ഉണ്ടായത്. ആര്‍ക്ക്, ഏത് വ്യക്തിക്കെന്നല്ല പൊതുവായ ജാഗ്രതക്കുറവുണ്ടായി. പാര്‍ട്ടി പ്രവര്‍ത്തകരാണ് സര്‍ക്കാരിലും പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര നേതൃത്വം കൂടി ഉള്‍ക്കൊള്ളുന്നതാണ് പാര്‍ട്ടി.ജാഗ്രതക്കുറവ് വ്യക്തമായതോടെയാണ് നിയമ ഭേദഗതി പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് നിയമ ഭേദഗതിയുടെ ലക്ഷ്യം നല്ലതായിരുന്നു. എന്നാല്‍ നിയമം തയാറാക്കിയപ്പോള്‍ പിഴവ് വന്നു. ശരിയായ തീരുമാനമെടുത്തതിനാല്‍ ഇനി ഇതുസംബന്ധിച്ച് ചര്‍ച്ച ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പൊലീസ് നിയമ ഭേദഗതിയിൽ വിമർശനം വന്നപ്പോൾ തിരുത്തുകയാണ് ചെയ്തത്. നിയമ ഭേദഗതിയുടെ ലക്ഷ്യം നല്ലതായിരുന്നുവെങ്കിലും നിയമം തയ്യാറാക്കിയപ്പോൾ പിഴവ് വന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ തദ്ദേശ തെരഞ്ഞടുപ്പിൽ ബിജെപിയെ കോൺഗ്രസ് വിമർശിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പിൽ താഴേ തട്ടിൽ ബിജെപി പിന്തുണ നേടിയെടുക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. അപകടകരമായ രാഷ്ട്രീയ സഖ്യമാണിത്. സംസ്ഥാനത്ത് ഡിസംബർ മൂന്നിന് സർക്കാർ നേട്ടങ്ങൾ നിരത്തി വികസന വിളംബരം നടത്തും. ഓരോ പഞ്ചായത്തിലും പരിപാടി സംഘടിപ്പിക്കും. ഡിസംബർ അഞ്ചിന് വെബ് റാലി നടത്തുംമെന്നും അദ്ദേഹം അറിയിച്ചു.