കുറ്റവാളികൾക്കും കുറ്റകൃത്യങ്ങൾക്കും ലോക്ക്: ലോക്ക് ഡൗൺ കാലയളവിൽ കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവെന്ന് കേരള പോലീസ്

തിരുവനന്തപുരം: കൊറോണയെ പ്രതിരോധിക്കാന്‍ രാജ്യം ലോക്ക് ഡൗണിലായിട്ട് രണ്ടാഴ്ച പിന്നിടുന്നു. പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവെച്ചും ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് തടഞ്ഞും കൊവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ സജീവമാകുകയാണ് പൊലീസ്. ലോക്ക് ഡൗണ്‍ കാലത്ത് കുറ്റകൃത്യങ്ങളില്‍ ഗണ്യമായ കുറവുണ്ടായിരിക്കുകയാണെന്ന് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. കുറ്റകൃത്യങ്ങളിലും കുറ്റവാളികളുടെ എണ്ണത്തിലും ഈ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ വന്‍ കുറവാണ് ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ ലോക്ക് ഡൗണ്‍ മൂലം രാജ്യത്തെ വായുമലിനീകരണത്തിന്റെ തോത് കുറഞ്ഞെന്നും അന്തരീക്ഷവായു മെച്ചപ്പെട്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സംസ്ഥാനത്തിനും ആശ്വാസകരമായ ഒരു വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തില്‍ 21 ദിവസത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് ഐഎംഎയുടെ റിപ്പോർട്ട്. രാജ്യവ്യാപകമായി നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ കാലാവധി ഏപ്രില്‍ 14 നാണ് ആണ് പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അടുത്ത 21 ദിവസത്തേക്ക് കൂടി ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കേണ്ടി വരുമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നത്. ഐഎംഎയുടെ വിദഗ്ധ സമിതി ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇക്കാര്യം ഐഎംഎയുടെ സംസ്ഥാന ഭാരവാഹികളാണ് അറിയിച്ചത്. കേരളത്തിലേയും, രാജ്യത്തിലേയും, രാജ്യാന്തര തലത്തിലേയുമുള്ള വിദഗ്ധരുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തി വന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇത്തരമൊരുനിര്‍ദ്ദേശം ഐഎംഎ മുന്നോട്ടുവെച്ചത്.

Loading...

അതേസമയം കോ​വി​ഡ് വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ച്‌ തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ ​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു. ആ​ദ്യം ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കു​ക​യാ​ണ് പ്ര​ധാ​ന​മെ​ന്നും സ​ന്പ​ദ് വ്യ​വ​സ്ഥ​യെ പി​ന്നീ​ട് സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യോ​ട് പ​റ​ഞ്ഞു. രാ​ജ്യ​വ്യാ​പ​ക ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത് ന​ല്ല തീ​രു​മാ​ന​മാ​യി​രു​ന്നു. അ​തി​നാ​ല്‍ ന​മു​ക്ക് പ്ര​തീ​ക്ഷ​യോ​ടെ ഇ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞു അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജൂ​ണ്‍ മൂ​ന്ന് വ​രെ ലോ​ക്ക്ഡൗ​ണ്‍ തു​ട​ര​ണ​മെ​ന്നാ​ണ് ബി​സി​ജി സ​ര്‍​വേ പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ലോ​ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കാ​ന്‍ എ​ട്ടു​ദി​വ​സം കൂ​ടി ബാ​ക്കി​യു​ള്ള​പ്പോ​ഴാ​ണ് റാ​വു ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.