ചീട്ടുകളി കൈയോടെ പിടിച്ച പൊലീസുകാര്‍ ലക്ഷാധിപതികളായി, ഭാഗ്യം വന്നത് ഇങ്ങനെ

കൊച്ചി: ചീട്ടുകളിച്ചവരെ കൈയോടെ പിടിച്ച പൊലീസുകാര്‍ ലക്ഷാധിപതികളായി. ആലുവയിലെ ഒരു സംഘം പൊലീസുകാര്‍ക്കാണ് ഈ ഭാഗ്യം ഉണ്ടായത്. ചീട്ടുകളിച്ച സംഘത്തെ പിടികൂടിയ ഈ പൊലീസുകാര്‍ക്ക് ഒന്‍പത് ലക്ഷം രൂപയാണ് കൈയിലെത്തിയത്. കോടതി വിധി വഴിയാണ് പോലീസുകാര്‍ക്ക് ഈ പണം ലഭിച്ചത്. സംഭവം ഇങ്ങനെയാണ്. കേസിനാസ്പദമായ സംഭവം നടക്കുന്നത് 2017 ഒക്ടോബര്‍ മാസമാണ്. ആലുവയിലെ പെരിയാറില്‍ ലക്ഷങ്ങള്‍ വെച്ചുള്ള ചീട്ടുകളി നടക്കുന്നതായി ആലുവ എസ്പിക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു.

തുടര്‍ന്ന് ക്ലബ്ബില്‍ റെയ്ഡ് നടത്താനായി പ്രത്യേക സ്വാഡിനെ നിയോഗിക്കുകയും ചെയ്തു. പിന്നീട് ക്ലബ്ബില്‍ റെയ്ഡ് നടത്തുകയും ചെയ്തു. ഗെയിമിന്റെ നിയമപ്രകാരം ഇത്തരത്തില്‍ പിരിച്ചെടുത്ത പണത്തിന്റെ പകുതി സര്‍ക്കാര്‍ ഖജനാവിന് നല്‍കണം. ബാക്കി പണം കേസ് പിടിച്ച പൊലീസുകാര്‍ക്ക് ലഭിക്കുകയും ചെയ്യും. ഗെയിംമിന്റെ ഈ നിയമം അറിഞ്ഞ പൊലീസുകാര്‍ ഇടനെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു.

Loading...

അങ്ങനെ കേസ് പരിഗണിച്ച അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിടിച്ചെടുത്ത പണത്തിന്റെ പകുതി അഥവാ 9 ലക്ഷം രൂപ പൊലീസുകാര്‍ക്ക് നല്‍കാന്‍ ഉത്തരവിട്ടു. കഴിഞ്ഞ ദിവസമാണ് കോടതിയുടെ ഉത്തരവ് ഉണ്ടാകുന്നത്. അങ്ങനെ ക്ലബ്ബില്‍ പോവുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്ത 23 പൊലീസുദ്യോഗസ്ഥര്‍ക്ക് ഈ 9 ലക്ഷം രൂപ ലഭിക്കുകയും ചെയ്യും. ഈ സംഘത്തില്‍ രണ്ട് സിഐമാരും രണ്ട് എസ്‌ഐമാരും ഉണ്ട്. ഒരു വനിതാ ഉദ്യോഗസ്ഥ കൂടിയുണ്ട് സംഘത്തില്‍. ബാക്കി എല്ലാവരും സിവില്‍ പൊലീസ് ഓഫീസര്‍മാരാണ്.