പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ സ്വത്ത് വിവരങ്ങള്‍ ശേഖരിക്കാതെ കേരള പോലീസ്; റവന്യൂ വകുപ്പിനെ സമീപിച്ച് എന്‍ഐഎ

എറണാകുളം. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ ഭീകരവാദ കേസുകളില്‍ എന്‍ഐഎയുമായി സഹകരിക്കാതെ കേരള പോലീസ്. പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ സ്വത്ത് വിവരങ്ങള്‍ ശേഖരിക്കുവാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും കൃത്യമായ വിവരം എന്‍ഐഎയ്ക്ക് ശേഖരിച്ച് നല്‍കുവാന്‍ കേരള പോലീസ് തയ്യാറായിട്ടില്ല. ഇതോടെ റവന്യൂ വകുപ്പിനെ സമീപിച്ചു എന്‍ഐഎയും ഇഡിയും. രാജ്യത്ത് ഭീകരസംഘടനയായി പ്രഖ്യാപിച്ച എന്‍ഐഎയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേരള പോലീസിനോടും ഇത്തരം ഒരു കാര്യം കേന്ദ്ര ഏജന്‍സികള്‍ ആവശ്യപ്പെട്ടത്.

പോപ്പുലര്‍ ഫ്രണ്ട് ഭീകരുടെ വേരറക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ഐഎയും ഇഡിയും നീങ്ങുന്നത്. ഇതിന്റെ ഭാഗമായിട്ടാണ്. വിവിധ കേസുകളില്‍ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ സ്വത്ത് വിവരങ്ങള്‍ ശേഖരിക്കുന്നത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും കൃത്യമായ വിവരം ലഭിച്ചില്ലെന്നാണ് പോലീസ് നല്‍കുന്ന മറുപടി. മുമ്പ് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ കണ്ട് കെട്ടുവാന്‍ പറഞ്ഞപ്പോഴും സമാനമായ മറുപടിയാണ് ലഭിച്ചത്.

Loading...

പോലിസിന്റെ തണുത്ത പ്രതികരണം കാരണമാണ് റവന്യു വകുപ്പിന്റെ സഹായം കേന്ദ്ര ഏജന്‍സികള്‍ തേടിയത്. കണ്ണൂര്‍ ജില്ലയില്‍ ഭാകരരുടെ വിവരം നേരത്തെ നല്‍കി നിരീക്ഷിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പോലീസ് അതിന് തയ്യാറായിരുന്നില്ല. ഇതാണ് കണ്ണൂരില്‍ ഭീകരപ്രവര്‍ത്തനം വര്‍ദ്ധിക്കുവാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വത്ത് വിവരങ്ങള്‍ ലഭിക്കുന്നതോടെ ഭീകരരുടെ സ്വത്ത് കണ്ടുകെട്ടും.

അതേസമയം പി എഫ് ഐ ക്കെതിരെയുള്ള കേരളത്തിലെ നടപടികള്‍ക്ക് പൊലീസിലെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ തടസം. കേരള പൊലീസിലെ പോപ്പുലര്‍ ഫ്രിണ്ടുകാര്‍ രാജ്യത്ത് നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കെതിരെയുള്ള കടുത്ത പോലീസ് നിയമ നടപടികള്‍ക്ക് സംസ്ഥാനത്ത് തലവേദനയാവുന്നു. എന്‍ഐഎ പരിശോധനയുടെ പേരില്‍ നടത്തിയ ഹര്‍ത്താലില്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ വഴിവിട്ട് സഹായം ചെയ്തുവെന്ന റിപ്പോര്‍ട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്. കാലടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സിയാദാണ് പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ രക്ഷിക്കാന്‍ ശ്രമം നടത്തിയത്. സംഭവത്തില്‍ സിയാദിനെതിരെ അന്വേഷണം നടക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസ് തകര്‍ത്ത കേസിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലാവുന്നത്. മൂന്ന് പ്രവര്‍ത്തകരെ പെരുമ്പാവൂര്‍ പോലീസ് ആണ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇവര്‍ക്ക് പെരുമ്പാവൂര്‍ സ്റ്റേഷനില്‍ എത്തി ആവശ്യമായ എല്ലാ സഹായങ്ങളും സിയാദ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ചെയ്തു കൊടുക്കുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഇതില്‍ നിന്നും സിയാദിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും കേട്ടെന്ന മട്ടുപോലും കാട്ടിയില്ല.