എഡി.ജി.പിക്ക് സല്യൂട്ട് അടിക്കാത്ത 20 പോലീസുകാരെ പൊരി വെയിലിൽ ഓടാനും ചാടാനും അയച്ചു,

എ.ഡി.ജി.പി വഴിയിലൂടെ പോയപ്പോള്‍ സല്യൂട്ട് അടിക്കാത്ത 20 പോലീസുകാര്‍ക്ക് ശിക്ഷ. ചൊവ്വാഴ്ച്ച തിരുവന്തപുരം വെള്ളയമ്പലത്ത് ഒരു സമരവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് നിന്ന പോലീസുകാര്‍ക്കാണ് ഏമാന്റെ വക ശിക്ഷ കിട്ടിയത്. ബറ്റാലിയന്‍ എഡിജിപി പ്രകാശ് ആണ് 20 പോലീസുകാര്‍ക്ക് ശിക്ഷ ഓര്‍ഡര്‍ ഇട്ടിരിക്കുന്നത്. ഈ പോലീസുകാര്‍ മലപ്പുറത്തേ പാണ്ടിക്കാട് ക്യാമ്പില്‍ പോയി കഠിയനായ പരിശീലനവും, പോലീസ് ചിട്ടകളും വ്യായാമ മുറകളും 7 ദിവസം ചെയ്യണം.

കൈയ്യില്‍ ഷീല്‍ഡും ഹെല്‍ മെറ്റും പിടിച്ച് നില്ക്കുന്ന പോലീസുകാര്‍ സല്യൂട്ട് ചെയ്യാന്‍ കൈ പോലും ആ സമയത്ത് ഒഴിവില്ലായിരുന്നു എന്നതായിരുന്നു വാസ്ത്രവം എന്ന് പോലീസുകാര്‍ തന്നെ പറയുന്നു. മാത്രമല്ല നഗരത്തില്‍ ട്രാഫിക് വന്നപ്പോള്‍ ആയിരുന്നു എ.ഡി.ജി.പിയുടെ വാഹനം മെല്ലെ അതിലൂടെ നീങ്ങിയത്. പോലീസുകാര്‍ കണ്ടിട്ടും മൈന്‍ഡ് പോലും ചെയ്തില്ല എന്നാണ് എ.ഡി.ജി.പിയുടെ വിശദീകരണം.

Loading...

കടന്നു പോയ വാഹനത്തില്‍ പോയ വാഹനത്തിനുള്ളില്‍ എ.ഡി.ജി.പി ആണെന്നറിയാതെ എങ്ങിനെ സല്യൂട്ട് ചെയ്യും എന്നും ഇങ്ങിനെ വന്നാല്‍ ഏതു വാഹനത്തിനും സലൂട്ടടിക്കേണ്ട അവസ്ഥ ആയിരിക്കും പോലീസുകാര്‍ക്ക് എന്നും പറയുന്നു.തിരുവനന്തുപുരം നഗരം മുഴുവന്‍ പ്രമുഖരെ കൊണ്ട് മുങ്ങിയതിനാല്‍ സലൂട്ടടിച്ച് മരിക്കേണ്ട അവസ്ഥയായതിനാല്‍ ആരും ട്രാഫിക്ക് ഡ്യൂട്ടിക്ക് പോകാനും തയ്യാറാവുന്നില്ല. മാത്രമല്ല ട്രാഫിക് നിയന്ത്രിക്കാനും റോഡ് ഡ്യൂട്ടിക്ക് നില്ക്കുന്ന പോലീസുകാര്‍ക്കും ഏത് സമയത്തും ഉന്നത ഉദ്യോഗസ്ഥരെ റോഡില്‍ പ്രതീക്ഷിക്കണം. മുപും ഇതു പോലെ സല്യൂട്ട് അടിക്കാത്ത റോഡില്‍ നിന്ന പല പോലീസുകാര്‍ക്കും പണി കിട്ടിയിട്ടുണ്ട്. എല്ലാം വ്യക്തമാക്കുന്നത് പോലീസില്‍ കൂടി വരുന്ന മേലുദ്യോഗസ്ഥരുടെ പീഢനം തന്നെയാണ്. മുമ്പ് പോലീസുകാര്‍ പീഢനം സഹിക്കാതെ എന്ന വിധത്തില്‍ നിരവധി ആത്മഹത്യകളും, ജോലി ഉപേക്ഷിക്കലും, ഒളിച്ചോട്ടം വരെ ഉണ്ടായിട്ടുണ്ട്. ഇതൊന്നും കണ്ടിട്ടും പഠിക്കാതെ ഉന്നത റാങ്കില്‍ ഉവര്‍ പാവപ്പെട്ട കോണ്‍സ്റ്റബിള്‍ മാരെയും മറ്റും പീഢിപ്പിക്കുകയാണ്.

മറ്റൊരു പ്രധാന കാര്യം ഈ 20 പാവം പോലീസുകാരും ശബരിമലയില്‍ 15 ദിവസത്തേ ഡ്യൂട്ടി കഴിഞ്ഞ് വന്നവരായിരുന്നു. നിയമ പ്രകാരം ഇവര്‍ക്ക് 3 ദിവസത്തേ വിശ്രമം നല്കിയിരിക്കണം. സബരിമലയില്‍ പകലും രാത്രിയും ജോലി ചെയ്ത ശേഷം വിശ്രമം ഇല്ലാതെ ഇവരെ തിരുവന്തപുരം നഗരത്തില്‍ ഡ്യൂട്ടിക്കിടുകയായിരുന്നു.15 ദിന ശബരിമല ഡ്യൂട്ടി കഴിഞ്ഞ് എത്തിയ എസ്.എ പിയിലെ 20 പോലീസുകാര്‍ക്കാണ് വിശ്രമം പോലും ഇല്ലാതെ ജോലിയും തുടര്‍ന്ന് ശിക്ഷയും നല്കിയത്

ഈ പോലീസുകാര്‍ തിരുവന്തപുരത്ത് നിന്നും ശിക്ഷ ഏറ്റു വാങ്ങാന്‍ മലപ്പുറത്തേ പാഠിക്കാട് ക്യാമ്പിലേക്ക് ചൊവ്വാഴ്ച്ച തന്നെ യാത്രയായി. അതായത് എന്നിട്ടും നിയമ പ്രകാരമു വിശ്രമമോ, ഓഫോ കൊടുത്തില്ല. ഇനി ഇവര്‍ പാണ്ടിക്കാട് ക്യാപില്‍ പോയി ദിവസം 15 കിലോമീറ്റര്‍ വരെ ഓടണം. രാവിലെയും വെയിലത്തും എല്ലാം ഓട്ടവും ചാട്ടവും നടത്തണം. വടത്തില്‍ വലിഞ്ഞു കയറണം, ചാടണം, മല ഓടി കയറണം, ഭാരമേറിയ പണികള്‍ ചെയ്യണം..കൊടിയ ചൂടില്‍ വേണം ഇതെല്ലാം ചെയ്യാന്‍. അതായത് ഒരു യുവാവിന്റെ ശക്തിയും കരുത്തും തളരും വരെ കഠിന ശിക്ഷകള്‍ തന്നെ തുടരും. എല്ലാ ഒരു എ.ഡി.ജി.പീ സല്യൂട്ട് കൊടുത്തില്ല എന്ന കാരണത്താല്‍.നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷുകാര്‍ ഉണ്ടാക്കി വയ്ച്ച ഈ ചിട്ടകള്‍ ബിട്ടീഷുകാര്‍ പോയി മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും തുടരാന്‍ നാണം ഇല്ലേ പോലീസ് ഏമാന്മാരേ. സാദാ പോലീസുകാര്‍ ജോലി ചെയ്യുന്നത് അടിമ പണിക്കും, കുമ്പിടികള്‍ ആകാനും അല്ല. അവര്‍ ആത്മാഭിമാനം ഉ നല്ല കുടുംബത്തില്‍ നിന്നും വന്നരാണ്. ബിരുദവും, ബിരുദാനന്തര ബിരുദവും, ഡോക്ടറേറ്റും വരെയുള്ളവര്‍ ഉണ്ട്. കുടുംബം പോറ്റാനും ജീവിക്കാനു ഒരു തൊഴില്‍ എന്ന നിലയില്‍ എന്തും സഹിക്കുകയാണ് കേരലത്തിലെ സാദാ പോലീസുകാരും, കോണ്‍സ്റ്റബിള്‍ മാരും. എസ്.ഐ മുതല്‍ എത്ര ഏമാന്മാര്‍ക്ക് ഒരു ദിവസം ഇവര്‍ സല്യൂട്ട് അടിക്കണം. ബ്രിട്ടീഷുകാര്‍ വിട്ട് പോയിട്ടും അവരുടെ അടിമ പണിയും, അടിമ ജോലിയും ശിപായി രീതിയും പോലീസില്‍ തുടരുകയാണ്. നിക്കറു മാറി പാന്‍സ് കൊടുത്തിട്ടും ഈ കുമ്പിടലും സല്യൂട്ട് അടിക്കലും ഒരു നാണം ഇല്ലാതെ തുടരുകയാണ്. ഇതെല്ലാം വന്ന ബ്രിട്ടനില്‍ പോലും ഇപ്പോള്‍ ഈ ശീലം ഇല്ല. അവിടെ ഔദ്യോഗിക പരിപാടികളിലും പരേഡിലും മാത്രമായി മേലുദ്യോഗസ്ഥര്‍ക്ക് സല്യൂട്റ്റടി. കേരളത്തില്‍ ഒരു കമ്യൂണിസ്റ്റ് ഭരണം ഉണ്ടായിട്ടും ഇതെല്ലാം ഇങ്ങിനെ തുടരുന്നതില്‍ തന്നെ അത്ഭുതം. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് വന്ന 20 പോലീസുകാര്‍ക്ക് ഒരു എ.ഡി.ജി.പിയുടെ അരിശത്തിനു ബലിയാടാകേണ്ടിവന്നത് ചെറിയ കാര്യം അല്ല. അടിമത്വവും, സല്യൂട്റ്റടിയും, കുമ്പിടലും ഒക്കെ നമ്മുടെ സംസ്‌കാരമല്ല. ഭാരത രീതി അല്ല. എന്തായാലും പാവം 20 പോലീസുകാരെ തിരുവന്തപുരത്ത് നിന്നും മലപ്പുറത്ത് പൊരി വെയിലില്‍ നില്ക്കാന്‍ അയച്ചപ്പോള്‍ പോലീസ് സംവിധാനങ്ങള്‍ക്കും മേലുദ്യോഗസ്ഥരുടെ അഹമ്മതിക്കും സമാധാനമായി.