കൊച്ചി: ഏറെ വിവാദമായ കേരള പൊലീസ് ആക്ട് ഭേദഗതിയിൽ നടപടി എടുക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. മാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ടതായുള്ള പരാതികൾ ലഭിച്ചാൽ പൊലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണം. പരാതി കിട്ടിയാൽ ഉടനെ വിവാദ നിയമപ്രകാരം നടപടിയെടുക്കരുതെന്നാണ് ഡിജിപിയുടെ പുതിയ സർക്കുലറിൽ പറയുന്നത്.
നിയമ സെല്ലിൽ നിന്നുള്ള നിർദ്ദേശങ്ങൾ കിട്ടിയ ശേഷമേ തുടർ നടപടി പാടുള്ളൂവെന്നും ഡിജിപി സർക്കുലറിലൂടെ നിർദേശം നൽകി. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അടക്കമുള്ളവർക്കാണ് ഡിജിപി സർക്കുലറിലൂടെ നിർദേശം നൽകിയത്. അതേസമയം വിവാദമായ പോലീസ് നിയമ ഭേദഗതി പരിഷ്കരിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഭേദഗതി ഉടന്‍ നടപ്പാക്കില്ലെന്നും ഇതനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ഹര്‍ജികള്‍ ബുധനാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം, ഭേദഗതിയില്‍ നടപടി സ്വീകരിക്കരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും നിര്‍ദേശം നല്കി. പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കരുതെന്ന് പുറത്തിറക്കിയ സര്‍ക്കുലറിലൂടെയാണ് ഡിജിപി വ്യക്തമാക്കിയത്.
ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഇക്കാര്യം സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചത്. പരാതി ലഭിച്ചാല്‍ പോലീസ് ആസ്ഥാനത്തെ നിയമസെല്ലുമായി ബന്ധപ്പെടണം. നിയമസെല്ലിന്റെ നിര്‍ദേശം അനുസരിച്ചു മാത്രമേ തുടര്‍ നടപടി സ്വീകരിക്കാന്‍ പാടുള്ളുവെന്നും സര്‍ക്കുലറില്‍ പറയുന്നു. സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.