വേനല്‍ച്ചൂട് കനത്തതോടെ വൈദ്യുതി ഉപയോഗം റെക്കോഡിലേക്ക്.. ഡാമുകളിലെ ജലനിരപ്പ് താഴ്ന്നു, കേരളം അപ്രഖ്യാപിത പവര്‍കട്ടിലേക്ക്

തിരുവനന്തപുരം: കനത്ത വേനലില്‍ ഡാമുകളിലെ ജലനിരപ്പ് അപകടകരമാവിധം താഴ്ന്നതോടെ സംസ്ഥാനം ലോഡ് ഷെഡിങ്ങിന്റെ വക്കില്‍. വേനല്‍ച്ചൂട് കനത്തതോടെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിലേക്ക് ഉയര്‍ന്നതോടെ വന്‍ പ്രതിസന്ധിയാണ് കെ.എസ്.ഇ.ബി. അഭിമുഖീകരിക്കുന്നത്.

പുറത്തുനിന്ന് ആവശ്യത്തിനു വൈദ്യുതി ലഭിക്കുന്നതുകൊണ്ടു പ്രതിസന്ധിക്ക് സാധ്യതയില്ലെന്നാണ് കെ.എസ്.ഇ.ബി. അധികൃതരുടെ ഭാഷ്യം.

Loading...

തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ലോഡ് ഷെഡിങ് അടക്കമുള്ള നിതന്ത്രണങ്ങള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കില്ല. പക്ഷേ, കടുത്ത വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ വന്‍പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

അതുകൊണ്ട് എസ്.എസ്.എല്‍.സി. അടക്കമുള്ള പരീക്ഷകള്‍ ഇന്നലെ കഴിഞ്ഞ സാഹചര്യത്തില്‍ അപ്രഖ്യാപിത പവര്‍കട്ട് അടക്കമുള്ളവ കെ.എസ്.ഇ.ബി. ഏര്‍പ്പെടുത്താനാണ് സാധ്യത.