വിദ്യാര്‍ഥികളെ ബസില്‍ കയറാന്‍ കാത്തുനിര്‍ത്തിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്

പൊരിവെയിലത്തും വിദ്യാര്‍ഥികളെ ബസില്‍ കയറാന്‍ മറ്റ് യാത്രക്കാര്‍ കയറിത്തീരുംവരെ കാത്തുനിര്‍ത്തിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്. മറ്റ് യാത്രക്കാരെ പോലെ തന്നെ വിദ്യാര്‍ഥികളെയും പരിഗണിക്കണമെന്നും ഫേസ്ബുക്ക് പേജിലെ ട്രോള്‍ പോസ്റ്റിലൂടെ കേരളാ പോലീസ് പറയുന്നു

ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലോ വിവരം അറിയിക്കണമെന്നും പോലീസ് പറയുന്നു

Loading...