ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം: ഇന്നു മുതല്‍ കേരളത്തില്‍ മഴ കനക്കും: വടക്കന്‍ ജില്ലകളിൽ മഴ കൂടുതല്‍ ശക്തമാവും

കൊച്ചി; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപംകൊള്ളുന്ന സാഹചര്യത്തില്‍ ഇന്നു മുതല്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് മഴ കൂടുതല്‍ ശക്തമാവുക. കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട്, ഇടുക്കി ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ആറ് വരെ വടക്കന്‍ ജില്ലകളില്‍ മഴ ശക്താമാകും. കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപംകൊള്ളുമെന്നാണ് വിലയിരുത്തല്‍. പാലക്കാട് ഒഴികെയുള്ള മറ്റു ജിലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കി.

Loading...

24 മണിക്കൂറില് 115.6 മിമീ മുതല് 204.4 മിമീ വരെ മഴ ലഭിക്കുമെന്നാണ് കലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ആഗസ്റ്റ് 6 വരെ കനത്തമഴ ലഭിക്കും. കനത്തതിരമാലക്കും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം . പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകള് നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു. ആഗസ്റ്റ് നാലിന് കോട്ടയം, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് 3.0 മുതൽ 3.4 മീറ്റര് വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചു.