ചൊവ്വാഴ്ച മുതൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വീണ്ടും മഴ കനത്തേക്കുമെന്ന് പ്രവചനം. ചൊവ്വാഴ്ച മുതൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.

കാലവർഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പിൻവാങ്ങിയതോടെ ബുധനാഴ്ചയോടെ തുലാവർഷമഴ ആരംഭിക്കുമെന്ന് നേരത്തെ തന്നെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.

Loading...

കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, പുതുച്ചേരി, മാഹി എന്നിവIടങ്ങളിലും മഴ ലഭിക്കും.അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദ കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു .

നാളെ മുതൽ മലയോര ജില്ലകളിൽ ഇടി മിന്നലോട് കൂടിയ മഴ ചെറുതായി ആരംഭിക്കും എന്നാണ് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത.