അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടു… അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴ

അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണം.

ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.ജാ​ഗ്രത പാലിക്കണമെന്ന് കേരള ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Loading...

ഓറഞ്ച് അലർട് പ്രഖ്യാപിച്ച ജില്ലകളിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് പ്രകാരം
കോഴിക്കോട് കോട്ടൂരിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് പൊന്മുടിയിൽ സഞ്ചാരികൾക്ക് രണ്ട് ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ രാത്രി 10 മണിയോടെ 10 മുതൽ 15 സെന്റീമീറ്റർ വരെ ഉയർത്തി.