ഉത്ര വധക്കേസ്: സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുക്കാനൊരുങ്ങി വനിതാ കമ്മീഷന്‍

ഉത്രയുടെ കൊലപാതക കേസില്‍ സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ നടപടികളുമായി സംസ്ഥാന വനിതാ കമ്മീഷന്‍. കുടുംബത്തിനെതിരെ സ്ത്രീധന ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാന്‍ കമ്മീഷന്റെ നിര്‍ദേശം.പത്തനംതിട്ട എസ്പിക്ക് ആണ് വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്.കുടുംബാംഗങ്ങള്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തി കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന വനിതാ കമ്മീഷണറെ ഇടപെടല്‍. സൂരജിന്റെ മാതാപിതാക്കള്‍,സഹോദരി എന്നിവര്‍ക്കെതിരെ നടപടിയെടുക്കണം. സ്ത്രീധന ഗാര്‍ഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ വേണം നടപടികളെടുക്കേണ്ടതെന്നും ആണ് കമ്മിഷന്റെ നിര്‍ദേശം.

7 ദിവസത്തിനുള്ളില്‍ പ്രാഫമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറുകയും വേണം.ഈ ആവശ്യമുന്നയിച്ച് വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിദ കമാല്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് കത്തു നല്‍കി.തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്നതടക്കം അന്വേഷണ പരിധിയില്‍ വരമെന്നുമാണ് കമ്മീഷന്റെ ആവശ്യം അതേ സമയം ,സൂരജ് മയക്കുമരുന്ന് ഗുളിക വാങ്ങിയ മെഡിക്കല്‍ ഷോപ്പില്‍ അന്വേഷണ സംഘം ഇന്നലെ രാത്രിയോടെ എത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇത്രയെ കൊലപ്പെടുത്തുന്ന ദിവസം അടൂരിലെ ദേശസാല്‍കൃത ബാങ്കില്‍ സൂരജ് എത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ഇന്ന് ശേഖരിക്കും

Loading...