പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സംയുക്ത പ്രക്ഷോഭത്തിന്

തിരുവനന്തപുരം ∙ പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ക്കുന്നു. ഡിസംബര്‍ 16ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സത്യാഗ്രഹത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചു പങ്കെടുക്കും. മന്ത്രിമാരും എല്‍.ഡി.എപ് യു.ഡിഎഫ് നേതാക്കളും സത്യാഗ്രഹത്തില്‍ പങ്കെടുക്കും.

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സത്യാഗ്രഹം. സാംസ്കാരിക-കലാ-സാഹിത്യ മേഖലകളിലെ പ്രമുഖര്‍ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യും. നവോത്ഥാന സമിതിയുടെ പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുക്കും.

Loading...

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത സമരപരിപാടി തീരുമാനിച്ചത്. പ്രക്ഷോഭത്തോടും അതുയര്‍ത്തുന്ന മുദ്രാവാക്യത്തോടും മുഴുവന്‍ ജനവിഭാഗങ്ങളുടെയും സഹകരണമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.