Columnist Other Top one news

കേരള സർവ്വകലാശാല:എന്തിന് ഇങ്ങനെ ഒരു സർവ്വകലാശാല, എന്തിനാ ഇവന്മാരെ ഇങ്ങനെ തീറ്റിപോറ്റുന്നത്

കേരള സർവ്വകലാശാല നെറികെട്ട മൂരികളുടെ ഇടമായി മാറിക്കൊണ്ടിരിക്കുന്നു. കുത്തഴിഞ്ഞ സംവിധാനത്തിൽ ഗതികിട്ടാതെ അലയുകയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. തോന്നും പടി തോന്നും പോലെ തോന്നിവാസികളുടെ താന്തോന്നിത്തരത്തിൻറെ കളിയിടമായി മാറിക്കഴിഞ്ഞു ഈ സർവ്വകലാശാല. ചോദിക്കാനും പറയാനും ആരുമില്ല. നാഥനില്ലാത്ത കളരിയിൽ കളി പഠിച്ചാൽ കിളിപറക്കും എന്ന പഴമൊഴി അനുഭവിച്ചറിയുകയാണ് കേരള സർവ്വകലാശാല വിദ്യാർത്ഥികളും രക്ഷിതാക്കളും.

“എന്തിന് ഇങ്ങനെ ഒരു സർവ്വകലാശാല? എന്തിനാ ഇവന്മാരെ ഇങ്ങനെ തീറ്റിപോറ്റുന്നത്?” കൂടെ ഒരു “പച്ചത്തെറി” യും. കൊല്ലം എസ് എൻ കോളേജ് ബിരുദ വിദ്യാർത്ഥിയുടെ അച്ഛൻ ക്ഷോഭത്തോടെ പോട്ടിത്തെറിച്ചപ്പോൾ പറഞ്ഞ പച്ചതെറി പ്രസിദ്ധീകരണ യോഗ്യമല്ലാത്തതിനാൽ ഒഴിവാക്കുന്നു. ബിരുദ വിദ്യാർത്ഥികളുടെ റിസൽറ്റുമായി ബന്ധപ്പെട്ട് കർമ്മ ന്യൂസ് നടത്തിയ അന്വേഷണ ത്തിൽ ഭൂരിപക്ഷം രക്ഷിതാക്കളും പോട്ടിത്തെറിച്ചപ്പോൾ ലക്ഷങ്ങൾ ശമ്പളം പറ്റി അടിത്തൂണാകാറായ അധ്യാപക കോലങ്ങൾക്ക് ഒട്ടുമിക്ക ചോദ്യങ്ങളോടും വ്യക്തമായി പ്രതികരിക്കാനുമായില്ല. ഏതൊക്കെ സെമസ്റ്റർ റിസൽറ്റ് വന്നെന്നോ ഏതൊക്കെ സെമസ്റ്റർ വാല്യുവേഷൻ ക്യാമ്പ് നടക്കുന്നെന്നോ എന്ന് റിസൽറ്റ് വരുമെന്നോ തുടങ്ങി ഒന്നിനും വ്യക്തതയില്ലാത്ത സർവ്വകലാശാല അധികൃതർ.

തൊഴിൽ അധിഷ്ഠിത ബിരുദ വിദ്യാർത്ഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും കർമ്മ ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത് അധികൃതരുടെ അതിരില്ലാത്ത അനാസ്ഥയും നാണമില്ലാത്ത അലംഭാവവും. 2015 -18 അധ്യയന വർഷത്തെഅവസ്ഥ നോക്കൂ. “സർ ഒന്നിനും ഒരു രൂപവും ഇല്ല മുൻ സെമസ്റ്ററുകൾ ജയിച്ചോ തോറ്റോ എന്നറിയില്ല പിന്നെങ്ങനാ ഫൈനൽ സെമസ്റ്റർ സ്വയം വിലയിരുത്തുക” ചോദ്യം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികളുടേത്. അതായത് ആറാം സെമസ്റ്റർ അഥവാ ഫൈനൽ സെമസ്റ്റർ കഴിയുന്നു പക്ഷേ മുൻ സെമസ്റ്ററുകളുടെ ഫലം
ഇനിയും വന്നിട്ടില്ല.

അഞ്ചാം സെമസ്റ്റർ ഫലം സംബന്ധിച്ച എന്തെങ്കിലും വ്യക്തത വരണമെങ്കിൽ “”കാണിപ്പയ്യൂരിനെ കൊണ്ട് കവടി നിരത്തിക്കണം”” എന്ന് പറയുന്നത് മറ്റാരുമല്ല സർവ്വകലാശാല ആസ്ഥാനത്ത് നിരന്തരം കയറിയിറങ്ങുന്ന മകളുടെ ഭാവിയെ കുറിച്ച് സ്വപ്നങ്ങൾ നെയ്ത് കൂട്ടുന്ന എം ജി കോളേജ് വിദ്യാർത്ഥിനിയുടെ അച്ഛനാണ്.

ആറാം സെമസ്റ്റർ അതായത് അവസാന സെമസ്റ്റർ ഫലവും അനിശ്ചിതത്വത്തിൽ എന്ന പരാതിയും ആശങ്കയും വിദ്യാർത്ഥികളും രക്ഷിതാക്കളും ഉയർത്തുന്നു. റിസൽറ്റ് എന്നെന്നോ എന്തെന്നോ ആർക്കും അറിയില്ല അധികാരികളെ വിളിച്ചന്വേഷിച്ചു , ഈ പരമ്പര തീരുമാനിച്ച നാലഞ്ചു ദിവസം മുൻപ്. ചോദ്യങ്ങളോട് തപ്പിതടയുന്ന അധികൃതരോട് പുച്ഛമല്ല തോന്നിയത് പകരം വെടിവച്ചുകൊല്ലാൻ കാരണം ലക്ഷകണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങളുടെ കടയ്ക്കലാണല്ലോ ഇവറ്റകൾ കത്തി വയ്ക്കുന്നത്. ലക്ഷകണക്കിന് രൂപ ശമ്പളം നേടിക്കൊണ്ട്.

കർമ്മ ന്യൂസ് അന്വേഷണിച്ചതുകൊണ്ട് ഒരു ഫലം ഉണ്ടായി ഇന്നലെ (23 05 18) ഉച്ചതിരിഞ്ഞ് ഏതാണ്ട് രണ്ട് മണി കഴിഞ്ഞപ്പോൾ കോളേജുകളിൽ സർക്കുലർ എത്തി ആറാം സെമസ്റ്റർ വാല്യുവേഷൻ നാളെ (25 05 18) ആരംഭിക്കും എന്നറിയിച്ച്. അതായത് തിടുക്കത്തിൽ ഒരു ഉത്തരവ് ഒറ്റ ദിവസത്തെ ഇടവേളയിട്ട് വാലുവേഷൻ ക്യാമ്പ്. “”എന്ത് അനീതി ആണിത് തിടുക്കത്തിൽ തൊട്ടടുത്ത ദിവസം ചൂണ്ടിക്കാട്ടി സർക്കുലർ ഇറക്കിയാൽ എങ്ങനെ ജോയിൻ ചെയ്യും? കോമഡി ആകും അത്”” ഒരു ലക്ഷത്തിലധികം മാസശമ്പളം വാങ്ങുന്ന സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസറുടെ വാക്കുകൾ. കർമ്മ ന്യൂസ് അധ്യാപകർക്കിടയിൽ ധടത്തിയ അന്വേഷണത്തിൽ മനസിലാകുന്നത് പല അധ്യാപകരും ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് ചൂടിൽ അവരവരുടെ പാർട്ടികൾക്കായി വല്ലാതെ വിയർക്കുകയാണത്രെ.

2016 -19 അധ്യയന വർഷത്തെ അവസ്ഥ നോക്കൂ നിലവിൽ നാലാം സെമറ്റർ ഫലം എന്ന് സംഭവിക്കും എന്ന് ആർക്കും ഒരു എത്തും പിടിയും ഇല്ല. സെമസ്റ്റർ രണ്ടിൻറേയും മൂന്നിൻറേയും ഫലം ഇതുവരെ വന്നിട്ടില്ല. എന്നുവരും എന്ന് ആർക്കും ഒരു ധാരണയും ഇല്ല. ചുരുക്കി പറഞ്ഞാൽ പിള്ളേർ കഥ അറിയാതെ ആട്ടം കൂടുന്നു. തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകളുടെ ഇതേ അവസ്ഥ തന്നെയാണ് ജനറൽ ബിരുദ കോഴ്സുകളുടേതും.

കേരള സർവ്വകലാശാല അധികൃതർ എം ജി സർവ്വകലാശാലയെ ഒന്ന് കണ്ട് പഠിക്കണം. മേൽ സൂചിപ്പിച്ച എല്ലാ കാര്യങ്ങളിലും കൃത്യതയും വ്യക്തതയും എം ജി സർവ്വകലാശാല ഉറപ്പ് വരുത്തിയിരിക്കുന്നു.ലക്ഷങ്ങൾ മാസ ശമ്പളം വാങ്ങി സംഘടനാ പ്രവർത്തനം ശക്തമാക്കിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായും സുഖ സേവ നടത്തുമ്പോൾ ഒന്നോർക്കുക മുണ്ട് ഇറുക്കി ഉടുത്ത് മക്കളിലൂടെ സ്വപ്നം നെയ്യുന്ന സാധാരണക്കാരൻറെ കരണത്തടിക്ക് കാലം കണക്ക് തീർക്കുമെന്ന്

കേരള സർവ്വകലാശാല വാല്യുവേഷൻ ക്യാമ്പുകളിൽ സംഭവിക്കുന്നത് എന്ത്?
തിരുവനന്തപുരം എം ജി കോളേജ്, സംസ്കൃത കോളേജ്, കൊല്ലം എസ് എൻ കോളേജ് വാലുവേഷൻ ക്യാമ്പുകൾ നേരിട്ട് നിരീക്ഷിച്ച വിവരണം നാളെ

Related posts

രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ മഹാത്മ ഗാന്ധിയുടെ കൊച്ചുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

pravasishabdam online sub editor

സൗദിയില്‍ വീണ്ടും ശതകോടീശ്വരന്‍ അറസ്റ്റില്‍; സബി അല്‍ മസ്രിയെ തടവിലാക്കിയത് എന്തിന്

പ്രതിഷേധകരെ ബലം പ്രയോഗിച്ച് വകഞ്ഞുമാറ്റി പോലീസ്; സന്നിധാനത്തേക്ക് വനിതകള്‍ക്ക് ഇനി കുറച്ചു ദൂരം മാത്രം

subeditor10

ടെമ്പിൾ ചലഞ്ച് വേണ്ട..യുവതികളോട് ശബരിമല തന്ത്രി

subeditor

വിധി പൂര്‍ണ്ണമായി വായിച്ച ശേഷം മാത്രമെ റിപ്പോര്‍ട്ട് ചെയ്യാവു ; ലാവ്‌ലിന്‍ കേസില്‍ മാധ്യങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കോടതി

pravasishabdam online sub editor

കുട്ടികളുമായി സെക്സ് അരുത്,കുട്ടികളോടൊപ്പം കിടന്ന് മാതാപിതാക്കൾ തമ്മിലും സെക്സ് കുറ്റകരം: പോക്സോ നിയമം അറിയുക

subeditor

മതിൽ കെട്ടിപ്പടുക്കാൻ പാടുപെട്ട് സർക്കാർ ; മോഹങ്ങൾ ഒന്നന്നായി തകരുന്നു

മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയെ കമ്മ്യൂണിസ്റ്റാക്കിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി

subeditor

വിദേശ ഇന്ത്യയ്ക്കാരും (NRI) നികുതിയും: നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

subeditor

അഫ്ഗാനിൽ ഐ.എസിനെതിരേ അമേരിക്ക ഏറ്റവും ഭീമൻ ബോംബിട്ടു

pravasishabdam news

ദിലീപിന്റെ ജാമ്യം: പുതിയ അഭിഭാഷകരുമായി ഒന്നരമണിക്കൂര്‍ കൂടിക്കാഴ്ച; വക്കാലത്ത് ഒപ്പിട്ട് നല്‍കി

pravasishabdam news

രാജ്യത്ത് വിലകയറ്റം; പണപെരുപ്പം കൂടി

subeditor

നിർത്താതെ ദുരിതപ്പെയ്ത്ത്.. പമ്പയിൽ ഒരാൾപ്പൊക്കം വെള്ളം.. കടകൾ വെള്ളത്തിനടിയിൽ

pravasishabdam online sub editor

ശ്രീനിവാസനേ തിരുകി കയറ്റിയത് പ്രിയങ്കയുടെ ഭർത്താവ്‌ റോബർട്ട് വധേര, ബിസിനസ് ബന്ധം പുറത്ത്

subeditor

ശരിക്കും ചാരൻ കാർട്ടോസാറ്റ് ഉപഗ്രഹം, പാക്കിസ്ഥാനിലേ ഒരോ നീക്കവും ഒപ്പിയെടുക്കുന്ന വില്ലൻ, ഒന്നും ചെയ്യാൻ ആകാതെ പാക്കിസ്ഥാൻ

subeditor

എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഹൈക്കോടതിയെ സമീപിച്ചു; തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യം

ജെറുസലേമിനെ ഇസ്രയേൽ തലസ്ഥാനം ആക്കിയതിന് പ്രതികാരമായി ഫലസ്തീന് പൂർണ രാജ്യപദവി നൽകാൻ ഉറച്ച് റഷ്യയും തുർക്കിയും; പിന്തുണയുമായി അനേകം രാജ്യങ്ങൾ

ദിലീപ് ദുബായിൽ പോകുന്നത് തെളിവുകൾ നശിപ്പിക്കാന്‍ ;ഗുരുതര വെളിപ്പെടുത്തലുമായി സംവിധായകന്‍