സ്വർണ്ണ കള്ളകടത്തുകാരന്റെ വീട്ടിൽ കേരളാ യൂണിവേഴ്സിറ്റി മാർക്ക് ഷീറ്റുകൾ

സ്വർണ്ണ കള്ളകടത്തുകാരന്റെ വീട്ടിൽ നറ്റത്തിയ റെയ്ഡിൽ കേരള യൂണിവേഴ്സിറ്റിയുടെ മാർക്ക് ലിസ്റ്റുകൾ പിടിച്ചെടുത്തു. യൂണിവേഴ്സിറ്റിയുടെ സീൽ ഉള്ള മാർക്കു ലിസ്റ്റാണ് കണ്ടെത്തിയത്. മേയ് മാസത്തിലാണ് റെയ്ഡ് നടത്തിയത്. പ്രതികൾക്കു ഡിആർഐ കാരണം കാണിക്കൽ നോട്ടിസ് നൽകിയതോടെയാണ് റെയ്ഡിന്റെ വിവരങ്ങൾ പുറത്തു വന്നത്. കേസിൽ നാലാം പ്രതിയാണ് വിഷ്ണു സോമസുന്ദരം. സ്വർണക്കടത്തു കേസിലെ പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടിൽ ഡിആർഐ നടത്തിയ റെയ്ഡിൽ ആണ്‌ മാർക്ക് ലിസ്റ്റുകൾ ലഭിച്ചത്. യൂണിവേഴ്സ്റ്റി പരീക്ഷയുടെ എല്ലാ ധാർമ്മികതയും സത്യ സന്തതയും കാറ്റിൽ പറക്കുകയാണ്‌. ഉറക്കം ഒഴിഞ്ഞും ട്യൂഷനു പോയും, കഷ്ടപെട്ടും ഒക്കെ കഠിനാധ്വാനം ചെയ്ത് പഠിക്കുന്ന കുട്ടികളേ മുഴുവൻ ഇത്തരത്തിൽ ചതിക്കുകയാണ്‌.

മുമ്പ് യൂണിവേഴ്സ്റ്റി കുത്ത് കേസിലെ എസ്.എഫ്.ഐ നേതാവിന്റെ വീട്ടിൽ നിന്നും കേരളാ യൂണിവേഴ്സ്റ്റിയുടെ ഉത്തര കടലാസുകൾ 12 കെട്ടുകളായിരുന്നു കിട്ടിയത്. അന്ന് യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെടുത്ത ഉത്തരക്കടലാസുകൾ യൂണിവേഴ്സിറ്റി കോളേജിന് നൽകിയത് തന്നെയാണെന്ന് സർവകലാശാല സ്ഥിരീകരിന്നു. എന്നിട്ട് എന്ത് നടപടിയാണ്‌ സ്വീകരിച്ചത് എന്ന് പോലും പിന്നീട് പുറം ലോകം അറിഞ്ഞിട്ടില്ല. എല്ലാം വഴിമുട്ടിയ അന്വേഷണം ആയിരുന്നു.പിടിച്ചെടുത്ത ഉത്തര കടലാസുകൾ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് നഷ്ടപ്പെട്ടതാണെന്നും പരീക്ഷാ കൺട്രോളറും അന്ന് പറഞ്ഞിരുന്നു.എലലവരും എല്ലാം സമ്മതിക്കുന്നൂണ്ട് എന്നാൽ നടപടിയാണ്‌ ഇല്ലാത്തത്.യഥാർഥ കുറ്റവാളികളും കൂട്ട് നിന്ന ഉദ്യോഗസ്ഥരും പുറത്ത് വരുന്നില്ല.

Loading...

ഇപ്പോൾ ഉത്തര കടലാസല്ല, മാർക്ക് ഷീറ്റുകൾ തന്നെ പിടിച്ചെടുത്തിരിക്കുന്നു. അതും സ്വർണ്ണ കള്ളകടത്തുകാരന്റെ വീട്ടിൽ നിന്നും. അതായത് ഇതെല്ലാം സൂചിപ്പിക്കുന്നത് നല്ല കുട്ടികൾ പരീക്ഷ ജയിക്കാനും റാങ്ക് വാങ്ങാനും അദ്ധ്വാനിക്കുമ്പോൾ കള്ളന്മാരും, കുറ്റവാളികളും ഒക്കെ പരീക്ഷാ പേപ്പറും, ഉത്തര കടലാസും, മാർക്ക് ഷീറ്റും എല്ലാം വീട്ടിൽ കൊണ്ടുപോയി ഇഷ്ടാനിഷ്ടം എഴുതി എടുക്കുന്നു. അവർ ഇഷ്ടമുള്ള ഉത്തരങ്ങൾ എഴുതി കൊണ്ട് വന്ന് യൂണിവേഴ്സ്റ്റിയിൽ നേരിട്ട് കൊടുക്കുന്നു എന്ന് പറയുന്നു. ഇഷ്ടമുള്ള മാർക്ക് എഴുതി എടുക്കുന്നു. എന്തൊരു സംവിധാനമാണ്‌ കേരളത്തിലെ യൂണിവേഴ്സ്റ്റികളിൽ നടക്കുന്നത്

യൂണിവേഴ്സിറ്റി ഓഫിസിൽ മാർക്ക് ലിസ്റ്റുകൾ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്. കൃത്യമായ കണക്കു സൂക്ഷിക്കാറില്ല. ഏതു ജീവനക്കാരൻ വിചാരിച്ചാലും മാർക്കു ലിസ്റ്റുകൾ കടത്താൻ കഴിയുമെന്നാണ് ഉള്ളിൽതന്നെയുള്ള ആക്ഷേപം.1974ൽ യൂണിവേഴ്സിറ്റിയിൽ മാർക്കു ലിസ്റ്റ് തട്ടിപ്പ് നടന്നതു വിവാദമായിരുന്നു. എന്തായാലും മാർക്ക് ലിസ്റ്റുകൾ ഇത്തരത്തിൽ പുറത്ത് വന്നിരിക്കുന്നത് ആരെയും അതിശയിപ്പിക്കും. അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട രേഖകൾ ആരാണ്‌ മോഷ്ടിച്ച് കള്ളന്മാർക്കും മറ്റും നല്കുന്നത് എന്നും കണ്ടെത്തേണ്ടി​‍ൂയിരിക്കുന്നു. കേരലത്തിലെ മുഴുവൻ വിദ്യാർഥികളും പ്രതികരിക്കേണ്ട വിഷയം ആണിത്. പരീക്ഷ നന്നായി നിയമ പ്രകാരം എഴുതുവ്വനരെ മുഴുവൻ നിരാശപ്പെടുത്തുകയാണ്‌ ഇത്തരം കാര്യങ്ങൾ.