ഡാമിലെത്താൻ ഒരു ബോട്ട് പോലും ഇല്ലാത്ത ജല വകുപ്പ് എങ്ങിനെ മുല്ലപെരിയാർ സുരക്ഷ ഉറപ്പാക്കും

Loading...

കുമളി: പറയാൻ പോകുന്നത് കേരളത്തിന്റെ ജല വകുപ്പിനേ കുറിച്ച്. ഈ പേരിൽ ഒരു വകുപ്പും മന്ത്രിയും ഒക്കെയുണ്ട്. എന്നാൽ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ ജീവനക്കാർക്ക് ഡാമിലേക്ക് എത്താൻ ഒരു സുരക്ഷാ ബോട്ട് ഇല്ലാത്ത വകുപ്പാണിത്. ജല വകുപ്പ് ഇത്രയും നാൾ യാത്ര ചെയ്തത് പൊതുമരാമത്തിന്റെ റോഡിലൂടെയായിരുന്നു. ജലത്തിലിറങ്ങൈ യാത്ര നടത്താനുള്ള സംവിധാനം ഇല്ലാത്ത ഈ ജല വകുപ്പ് ഇപ്പോൾ മുല്ലപെരിയാറിൽ പെട്ടിരിക്കുകയാണ്‌.

കഴിഞ്ഞ പ്രളയത്തിൽ അണകെട്ടിലേക്ക് പോകുന്ന റോഡും ചപ്പാത്തും ഒലിച്ചു പോയി. ഇതോടെ അണകെട്ടിന്റെ സുരക്ഷാ ജീവനക്കാരും മറ്റ് സ്റ്റാഫുകളും കുടുങ്ങി പോയി. അണകെട്ടിലേക്ക് ജോലിക്ക് പോകാൻ ഇപ്പോൾ ഇവർക്ക് മറ്റ് വഴികൾ ഒന്നും ഇല്ല. ഒടുവിൽ വനം വകുപ്പിന്റെ ബോട്ടിലാണ്‌ ജലസേചന ഉദ്യോഗസ്ഥർ ഡാമിൽ ജോലിക്ക് പോകുന്നത്. നോക്കുക..കാട്ടിലേ കാര്യങ്ങൾ നോക്കുന്ന വനം വകുപ്പിനു പോലും ബോട്ടുകൾ ഉള്ളപ്പോഴാണ്‌ മുല്ലപെരിയാറിൽ അണകെട്ട് 24 മണിക്കൂറും നോക്കി നടത്തുന്ന ജലസേചന വകുപ്പിനു ബോട്ട് ഇല്ലാതെ പോകുന്നത്. ഇങ്ങിനെ പോയാൽ ഇവിടെ ഒരു അത്യാവശ്യകാര്യത്തിനു എന്തു ചെയ്യും. ? സ്വന്തമായി ബോട്ട് ഇല്ലാത്തവർ എങ്ങിനെ അടിയന്തിര സാഹചര്യത്തിൽ ഡാമിലെത്തും.

Loading...

കഴിഞ്ഞ പ്രളയത്തിൽ ജലസേചന വകുപ്പിന്റെ വലിയ സംഭാവന എല്ലാവർക്കും ബോധ്യപ്പെട്ടതാണ്‌. ഇപ്പോൾ തമിഴ്നാട് ജല ഉദ്യോഗസ്ഥർ മുല്ലപെരിയാറിൽ ദിവസവും വന്നു പോകുന്നുണ്ട്. അവർ അവരുടെ സ്വന്തം ബോട്ടിൽ അടിപൊളിയായി വന്ന് ഡ്യൂട്ടി ചെയ്ത് മടങ്ങുന്നു. അപ്പോഴാണ്‌ ഡാമിലെത്താൻ വനം വകുപ്പിന്റെ ബോട്ട് വരുന്നത് കാത്ത് നമ്മുടെ ജലസേചന ഉദ്യോഗസ്ഥർ ഇരിക്കുന്നത്. ഇങ്ങിനെയുള്ളവരുടെ കൈകളിൽ മുല്ലപെരിയാർ സുരക്ഷ എങ്ങിനെ ഭദ്രമാകും? ജങ്ങൾ പിരിച്ചു കൊടുത്ത പണം എടുത്തിട്ടായാലും ആദ്യം മുല്ലപെരിയാർ കാക്കുന്ന ആ ഉദ്യോഗസ്ഥർക്ക് ഒരു ബോട്ട് വാങ്ങി നല്കണം. തമിഴ്നാടിന്റെ മുന്നിൽ പോലും നമ്മൾ നാണം കെടുന്നു. കേരള സർക്കാരിന്റെ ഉദ്യോഗസ്ഥർ നാണം കെടുന്നു.

മറ്റൊന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു വെള്ളം തുറന്നുവിട്ടതോടെ തകർന്ന മുല്ലപ്പെരിയാർ ചപ്പാത്ത് പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ടു തമിഴ്നാട് കേരള വനംവകുപ്പിനു കത്തു നൽകി.വള്ളക്കടവിൽനിന്നു പെരിയാർ വന്യജീവി സങ്കേതത്തിലൂടെ അണക്കെട്ടിലേക്കുള്ള റോഡിലെ ചപ്പാത്താണ് ഓഗസ്റ്റ് 15ന് ഒലിച്ചുപോയത്. അണക്കെട്ടിലേക്ക് എത്താൻ നിലവിൽ റോഡില്ല. അണക്കെട്ടിന്റെ സുരക്ഷാചുമതലയുള്ള കേരള പൊലീസും തമിഴ്നാട് പൊതുമരാമത്തുവകുപ്പും അവരവരുടെ ബോട്ടുകളിൽ തേക്കടി തടാകം വഴിയാണ് അണക്കെട്ടിലേക്കു പോകുന്നത്. അതായത് പോലീസ് പോലും സ്വന്തം ബോട്ടിൽ കയറിയാണ്‌ അവിടെ എത്തുന്നത്. പാവം ജലം ഭരിക്കുന്ന… അണകെട്ട് ഭരിക്കുന്ന ജല വകുപ്പ് ഒരു ബോട്ട് പോലും ഇല്ലാതെ നട്ടം തിരിയുന്നു. ഇവരുടെ കൈകളിലാണ്‌ നമ്മൾ മുല്ലപെരിയാർ സൂക്ഷിക്കാൻ ഏല്പ്പിച്ചിരിക്കുന്നത്.