ഡാം തുറന്ന് വിട്ടതില്‍ പാളിച്ചയെന്ന് രാജു എബ്രഹാം

പത്തനംതിട്ട: സംസ്ഥാനത്തെ പ്രളയക്കെടുതിക്ക് കാരണം ഡാം തുറന്ന് വിട്ടതിലെ പാളിച്ചയാണെന്ന് രാജു എബ്രഹാം. മുന്നറിയിപ്പിന് മുന്‍പ് റാന്നി വെള്ളത്തിലായി. പാളിച്ച പറയാതാരിക്കാന്‍ കഴിയില്ലെന്ന് രാജു എബ്രഹാം പറഞ്ഞു.

എന്നാല്‍, ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു. ഡാമുകള്‍ തുറന്നുവിട്ടതില്‍ പാളിച്ച സംഭവിച്ചിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

അതേസമയം, ഡാ തുറക്കുന്നതില്‍ ജാഗ്രത കാട്ടാത്തവരെ പ്രൊസിക്യൂട്ട് ചെയ്യണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

ഡാം മാനേജ്‌മെന്റിലെ പാളിച്ചയാണ് കേരളത്തിലെ മഹാപ്രളയത്തിന് കാരണമെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നു. കെഎസ്ഇബിയുടെ അത്യാര്‍ത്തിയും വിനയായെന്ന് ആരോപണങ്ങളുണ്ട്. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടുക്കിയിലടക്കം ജലനിരപ്പ് താഴ്ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ല. ഡാമുകള്‍ ഒന്നിച്ചു തുറന്നതോടെ കാര്യങ്ങള്‍ കൈവിട്ടു. ബാണാസുര സാഗര്‍ തുറന്ന് വിട്ടത് മുന്നറിയിപ്പ് പോലും നല്‍കാതെയാണ്. ബാണാസുര സാഗര്‍ തുറന്നത് ഏഴ് പഞ്ചായത്തുകളെ വെള്ളത്തിലാക്കി. ശബരിഗിരി പഞ്ചായത്തിലെ മൂന്ന് ഡാമുകളും ഒന്നിച്ച് തുറന്നു. ഇത് പത്തനംതിട്ടയിലും ചെങ്ങന്നൂരിലും പ്രളയത്തിന് കാരണമായി.