റിയാദില്‍ കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ജുബൈലില്‍ മരിച്ചു. കോഴിക്കോട് സ്വദേശിയായ അസീസ് ആണ് മരിച്ചത്. ജുബൈലില്‍ വെച്ചാണ് മരിച്ചത്. ഇസ്മാഈല്‍ അബൂദാവൂദ് കമ്പനിയിലെ സെയില്‍സ് വിഭാഗത്തില്‍ ഏരിയ മാനേജരായിരുന്നു അസീസ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഒരാഴ്ചയായി ജുബൈല്‍ മുവാസത്ത് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് കമ്പനി ആവശ്യാര്‍ത്ഥം മറ്റൊരു ജീവനക്കാരനോടൊപ്പം ഒരു വാഹനത്തില്‍ ഖഫ്ജിയില്‍ പോയി വന്നിരുന്നു.യമനി പൗരനായ സഹയാത്രികന്‌ കൊവിഡ് ബാധിച്ച വിവരം അബ്‍ദുൽ അസീസ് വൈകിയാണ് അറിഞ്ഞത്.

രോഗം ബാധിച്ചു ചികിത്സയിൽ തുടരുന്നതിനിടെ പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട്​ അബ്‍ദുൽ അസീസ്​ കുഴഞ്ഞു വീഴുകയായിരുന്നു. മുവാസത്ത്​ ആശുപത്രി വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട അബ്‍ദുൽ അസീസിന്റെ നില വ്യാഴാഴ്ച അൽപം ഭേദപ്പെടുകയും മരുന്നുകളോട് നല്ല നിലയിൽ പ്രതികരിക്കുകയും ചെയ്തിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച്ച നില വഷളാവുകയാണുണ്ടായത്.സൗദി ഇന്ത്യൻ ഇസ്‍ലാഹി സെന്റർ നാഷനൽ കമ്മിറ്റി അംഗവും ജുബൈൽ വൈസ് പ്രസിഡൻറുമായിരുന്ന അബ്‍ദുൽ അസീസിന്റെ മരണം പ്രവാസിസമൂഹത്തെ ഏറെ ദുഃഖത്തിലാഴ്‍ത്തി. ഭാര്യ ജൂബി, മകൾ സന മറിയം എന്നിവരും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

Loading...