സൗദിയിൽ പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദിയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി പുളിമൂട്ടിൽ വീട്ടിൽ ഷഹനാസ്ആണ് മരിച്ചത്.27 വയസ്സായിരുന്നു. റിയാദിലെ ബദീഅ ഡിസ്ട്രിക്റ്റിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഷഹനാസ്. അവിവാഹിതനായ യുവാവ് സൗദിയിലെത്തിയിട്ട് രണ്ട് വർഷമായി. അതിന് ശേഷം നാട്ടിൽ പോയിട്ടില്ല.

പിതാവ്: ബഷീർ കുട്ടി, മാതാവ്: നസീമ. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം സൗദിയിൽ ഖബറടക്കും. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, നൗഫൽ തിരൂർ, ജാഫർ ഹുദവി, കൊല്ലം ജില്ലാ കെ.എം.സി.സി ഭാരവാഹികളായ നജീബ് അഞ്ചൽ, ഫിറോസ് കൊട്ടിയം, ഷറഫുദ്ദീൻ കണ്ണോത്ത് എന്നിവർ രം​ഗത്തുണ്ട്.

Loading...