മലയാളി യുവാവ് പച്ചക്കറി ലോറിയില്‍ മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്ര സ്വദേശി റഫീഖ് കാഞ്ഞിരക്കുറ്റിയെയാണ് ജിദ്ദക്കും അല്ലൈത്തിനും ഇടയില്‍ മുജൈരിമ പെട്രോള്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട പച്ചക്കറി ലോറിയില്‍ മരിച്ച നിലയില്‍ കണ്ടത്തി. ജിദ്ദിയില്‍നിന്ന് വരുന്ന ചരക്ക് വാഹനങ്ങള്‍ സാധാരണ വിശ്രമത്തിനായി നിര്‍ത്തിയിടുന്ന സ്ഥലമായതിനാല്‍ ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല.

റഫീഖ് എത്തേണ്ട സമയത്തും കാണാത്തതിനാല്‍ കൂടെയുള്ള ജോലിക്കാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് നിര്‍ത്തിയിട്ട ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെക്കാലമായി ഖുന്‍ഫുദയില്‍ പച്ചക്കറി വ്യാപാര തൊഴിലാളിയായ റഫീഖ് ബുധനാഴ്ച ജിദ്ദയില്‍നിന്ന് പച്ചക്കറിയുമായി ഖുന്‍ഫുദയിലേക്കു വരുന്നതിനിടെ നെഞ്ച് വേദനയെ തുടര്‍ന്ന് മുജൈരിമ റെസ്റ്റിംഗ് സ്റ്റേഷനില്‍ ലോറി നിര്‍ത്തിയതാണെന്ന് കരുതുന്നു.

Loading...