സൗദിയില്‍ പാക്കിസ്ഥാന്‍ സ്വദേശിയുടെ കുത്തേറ്റ് മലയാളി മരിച്ചു

റിയാദ്: സൗദിയില്‍ പാകിസ്ഥാന്‍ സ്വദേശിയുടെ കുത്തേറ്റ് മലയാളി മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം പറമ്പില്‍ അബ്ദുല്‍ അസീസ് ആണ് മരിച്ചത്. 60 വയസ്സായിരുന്നു. ജിദ്ദ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ജോലി ചെയ്ത് വരികയായിരുന്നു അസീസ്. 36 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുകയായിരുന്നു അസീസ്.

30 വര്‍ഷമായി സനീഇയയിലെ കമ്പനിയില്‍ സൂപ്പര്‍വൈസറായും ജോലി ചെയ്യുകയായിരുന്നു. അതേസമയം പാകിസ്ഥാന്‍ സ്വദേശിയുടെ ആക്രമണം തടയാന്‍ ശ്രമിച്ച മറ്റ് ചിലര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട് .

Loading...