ഹൃദയാഘാതത്തെത്തുടര്‍ന്ന് മലയാളി യുവതി സൗദിയില്‍ മരണപ്പെട്ടു

റിയാദ്: ഹൃദയാഘാതത്തെത്തുടര്‍ന്ന് മലയാളി യുവതി സൗദിയില്‍ മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി മടപ്പള്ളി സ്വദേശിനി പൂവത്താനം വീട്ടില്‍ ബെസ്സിമോള്‍ മാത്യു ആണ് മരിച്ചത്. 37 വയസ്സായിരുന്നു. തെക്കന്‍ സൗദിയിലെ അല്‍ബഹക്കടുത്താണ് മരിച്ചത്. ശനിയാഴ്ച രാവിലെ ബെസ്സിമോള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. വൈകുന്നേരത്തോടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

ബല്‍ജുറേഷിയിലെ മൈ ടീത്ത് ആന്‍ഡ് ബ്യൂട്ടി മെഡിക്കല്‍ സെന്ററില്‍ ജീവനക്കാരിയായിരുന്നു ബെസ്സിമോള്‍. ജോസഫ് വര്‍ഗീസ് ആണ് ഭര്‍ത്താവ്. രണ്ട് വയസ്സുകാരനായ ജൂബിലി ജോസഫ് ആണ് ഏക മകന്‍. ബല്‍ജുറേഷി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

Loading...