കേശവദാസപുരത്തെ വീട്ടമ്മയുടെ കൊലപാതകം; പ്രതി അതിഥിത്തൊഴിലാളി

തിരുവനന്തപുരം. കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി അയല്‍പക്കത്തെ വീട്ടിലെ കിണറ്റിലിട്ടത് 21-കാരനായ അതിഥിത്തൊഴിലാളിയെന്ന് പോലീസ്. കേശവദാസപുരം രക്ഷാപുരി മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ (68) ആണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തില്‍ പ്രതി ആദം അലിയ്ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. രണ്ട് മാസം മുമ്പാണ് പ്രതി മനോരമയുടെ വീടിന് സമീപം താമസം ആരംഭിച്ചത്. അതിഥിത്തൊഴിലാളികള്‍ സ്ഥിരമായി വെള്ളം എടുക്കാന്‍ പോകുന്ന വീടാണ് മനോരമയുടേത്.

Loading...

പ്രതി മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കിണറ്റിലിട്ടത് എന്നാണ് നിമനം. ആദം അലി ഞായറാഴ്ച ഉച്ചയോടെ മനോരമയുടെ വീട്ടില്‍ എത്തിയതായി പോലീസ് സ്ഥിരീകരിച്ചു. ആദം അലിക്ക് ഒപ്പംതാമസിച്ചിരുന്ന നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ദിനരാജും ഭാര്യ മനോരമയും കോളേജ് ഓഫ് എജ്യുക്കേഷനില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരാണ്.

മനോരമയ്ക്കായുള്ള തിരച്ചിലിനിടെ ഇവരുടെ വീടിന് തൊട്ട് പിറകിലുള്ള ആല്‍താമസമില്ലാത്ത വീട്ടിലെ കിണറിന്റെ ഗ്രില്‍ മാറ്റിയ നിലയില്‍ കണ്ടെത്തിയതാണ് സംശയത്തിന് ഉയര്‍ത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് മനോരമയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചത്.

ആദം അലി നേരത്തെ തന്നെ കൊലപാതകത്തിന് പ്ലാനുകള്‍ തയ്യാറാക്കിയതായി പോലീസ് പറയുന്നു. ദിനരാജ് വീട്ടില്‍ ഇല്ലാത്ത സമയത്താംണ് കൊലപാതകം നടന്നിരിക്കുന്നത്. വീട്ടില്‍ നിന്നും 50000 രൂപയും കാണാനില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.