അപ്പനും മോനും പിടികൊത്തത് അമ്മച്ചിയേ രക്ഷിക്കാൻ, കേസ് ദുർബലമാകുമ്പോൾ രഹന ഫ്രീയാകും, എല്ലാം എസ്.പിയുടെ കാഞ്ഞ ബുദ്ധി

കോട്ടയം: ചാക്കോയും ഷാനുവും പിടികൊടുത്തത് രഹനയെ രക്ഷിക്കാൻ, കേസ് ദുർബലമാകുമ്പോൾ എല്ലാത്തിനു സൂത്ര ധാരയായ അമ്മ രഹന ഈസിയായി തടിയൂരും. എല്ലാം എസ്.പി ബന്ധുവിന്റെ കാഞ്ഞ ബുദ്ധി., കെവിൻ കേസിലെ ഗൂഡാലോചനകൾ ഇങ്ങനെ.

അരും കൊലപാതകം സ്വഭാവിക മരണം ആക്കുന്നത് ബന്ധു എസ്.പി,.. കേസ് അട്ടിമറിക്കുന്നതും സർക്കാരിനേ തകർക്കുന്നതും എസ്.പിയും ഏറ്റുമാനൂർ സി.ഐയും

Loading...

പിടിച്ചുകെട്ടി വെള്ളത്തിൽ മുക്കി കൊന്ന ശേഷം കെട്ടുകൾ അഴിച്ചു വിടുകയായിരുന്നു. ഇങ്ങിനെ കൊന്ന കെവിന്റെ കൊലപാതകം ഇപ്പോൾ എങ്ങിനെ മുങ്ങി മരണം ആയി. ഉത്തരം ഒന്നേ ഉള്ളു. മുൻ കോട്ടയം എസ്.പിയുടെ അടുപ്പക്കാരിയും ബന്ധുവുമായ നീനുവിന്റെ അമ്മ രഹനയേ എസ്.പിക്ക് രക്ഷിക്കണം. അമ്മയേ മാത്രം പോരാ. നീനു കൊലയാളി എന്നു പറഞ്ഞ് മൊഴി നല്കിയ പിതാവിനേയും സഹോദരനേയും രക്ഷിക്കണം. എല്ലാത്തിനും പോലീസിൽ കച്ച മുറുക്കി മുഖ്യമന്ത്രിയേയും ഡി.ജി.പിയേയും അട്ടിമറിക്കുന്നതും മുൻ കോട്ടയം എസ്.പി.

കെവിന്‍റെ ദുരഭിമാനക്കൊലക്കേസിലെ മുഖ്യ സൂത്രധാരിയായ നീനുവിന്‍റെ അമ്മയെ സംരക്ഷിക്കാൻ പൊലീസ് – അഭിഭാഷക രംഗത്തെ ഉന്നതർ. അറസ്റ്റിനു മുൻപ് മുൻകൂർജാമ്യം തേടി നീനുവിന്‍റെ അമ്മ രഹന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഉന്നതരുടെ സാമിപ്യം പുറത്തു വരുന്നത്. കെവിനെ കൊലപ്പെടുത്താൻ ഭർത്താവ് ചാക്കോയെയും മകൻ ഷാനുവിനെയും കച്ചകെട്ടി അയച്ചത് രഹനയാണെന്ന് നേരത്തെ പോലീസിനു സംശയം തോന്നിയിരുന്നു. ഇതനുസരിച്ച് രഹനയെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘം നീക്കം നടത്തിയെങ്കിലും ഇവർ ഒളിവിൽ പോവുകയായിരുന്നു. എന്നാൽ രഹനയെ ഇതിനിടെ കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥന്‍റെ സാമിപ്യം ഉൾപ്പെടെ ചർച്ചയാകുകയും ചെയ്തു. കെവിനെ കൊലപ്പെടുത്തിയ കൊട്ടേഷൻ സംഘത്തിൽ ഉണ്ടായിരുന്നവരിൽ ഏറെ പേരും രഹനയുടെ അടുപ്പക്കാരും അകന്ന ബന്ധുക്കളുമാണ്. പൊലീസ്- രാഷ്ട്രീയ രംഗത്ത് അടുപ്പമുള്ള കുടുംബമാണ് രഹനയുടെതെന്നും അന്വേഷണ സംഘത്തിനു വ്യക്തമായിട്ടുണ്ട്. കേസിൽ രഹനയെ സംരക്ഷിക്കാൻ ഉന്നതതല ഗൂഡാചോലന നടക്കുന്നുണ്ടെന്ന സൂചനകളിലേക്കാണ് ഇപ്പോൾ വിരൽ ചൂണ്ടുന്നത്. രഹനയുടെ അറസ്റ്റ് വൈകിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ചാക്കോയും നീനുവിന്‍റെ സഹോദരനും പൊലീസിനു മുന്നിൽ കീഴടങ്ങിയത്. മുഖ്യ പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതോടെ കേസിൽ മാധ്യമ ശ്രദ്ധ കുറയുമെന്നും ഉന്നതർ ഉപദേശം നൽകി. മാധ്യമ ശ്രദ്ധ പിൻവലിയുന്നതോടെ മുൻ കൂർ ജാമ്യത്തിനു സമീപിക്കാൻ നൽകിയ നിർദേശ പ്രകാരമാണ് ഇന്ന് രഹന ഹൈക്കോടതിയിൽ നീക്കം നടത്തിയിരിക്കുന്നത്.

കേസുമായി തന്നെ ബന്ധിപ്പിക്കുന്ന ഒന്നുമില്ലെന്ന തരത്തിലാണ് രഹന ഹർജി സമർപ്പിച്ചിരിക്കുന്നത്. ഭർത്താവും മകനും ചെയ്ത ക്രൂരതയ്ക്ക് തനിക്ക് പങ്കില്ലെന്നം രഹന കോടതയിൽ അറിയിച്ചു.അതേസമയം രഹനയെ സംരക്ഷിക്കാൻ ഉറച്ചുള്ള മൊഴികളാണ് ചാക്കോയും മകനും അന്വേഷണ സംഘത്തിനു നൽകികൊണ്ടിരിക്കുന്നത്. കേസിൽ രഹനയുടെ പങ്കില്ലെന്നു വരുത്തി തീർക്കാൻ അന്വേഷണ സംഘത്തിനു മേൽ സമ്മർദമുണ്ടെന്നും സൂചനകളുണ്ട്.കോട്ടയം: കെവിന്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രതികളില്‍ പലര്‍ക്കും വ്യക്തമായ നിയമോപദേശം ലഭിച്ചതായി സൂചന. പഠിച്ചു പറയുന്നതു പോലുള്ള പ്രതികളുടെ മൊഴിയാണു പോലീസില്‍ സംശയം ജനിപ്പിക്കുന്നത്.

തട്ടിക്കൊണ്ടുപോയ കെവിനെ തെന്മലയില്‍ വാഹനത്തില്‍നിന്നു പുറത്തിറക്കുന്നതിനിടെ കുതറിഓടുകയായിരുന്നുവെന്നാണു അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരിക്കുന്നത്. എല്ലാം പ്രതികൾക്ക് ആരോ പഠിപ്പിച്ച് കൊടുത്ത ഉത്തരങ്ങൾ.