കോണ്‍ഗ്രസിനെ ഇനി ഖര്‍ഗെ നയിക്കും

ന്യൂഡല്‍ഹി. 24 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസില്‍ നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് ഒരു പ്രസിഡന്റ്. ശശി തരൂരും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമാണ് പ്രസിഡന്റ് സ്ഥനത്തേക്ക് മത്സരിച്ചത്. മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് 8000 ല്‍ അധികം വോട്ട് നേടി വിജയിച്ചു.

ശശി തരൂരിന് 1072 വോട്ടാണ് ലഭിച്ചത്. അതേസമയം കോണ്‍ഗ്രസ് ഔദ്യോഗികമായി ഫലം പുറത്ത് വിട്ടിട്ടില്ല. പോള്‍ ചെയ്തത് 9497 വോട്ടുകളാണ്.

Loading...