വിജ്ഞാനവും വിനോദവും സംഗമിക്കുന്ന കെഎച്ച്എന്‍എ കണ്‍വെന്‍ഷനു ഇനി ഏതാനും നാളുകള്‍. അമേരിക്കയില്‍ അങ്ങോളമിങ്ങോളമുള്ള മലയാളി ഹിന്ദു കുടുംബങ്ങള്‍ രണ്ടു വര്‍ഷത്തിനു ശേഷം ഡാലസില്‍ സംഗമിക്കുമ്പോള്‍ ഒന്നാം ദിനം വിനോദ പരിപാടികളാല്‍ സമ്പന്നമായ ആഘോഷ രാവായി മാറും. കണ്‍വെന്‍ഷനില്‍ വരുന്ന അതിഥികള്‍ക്ക്, ആദ്യ ദിനമായ ജൂലൈ 2 നു മുന്‍പില്ലാത്ത വിധം വിപുലമായ വരവേല്‍പ്പ് ആണ് സംഘാടക സമിതി ഒരുക്കുന്നത് .
‘അയനം’ ബാന്‍ഡിന്റെ നേതൃത്വത്തില്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന വിവിധ കലാകാരന്‍മാരുടെ പ്രതിഭ മാറ്റുരക്കാന്‍ ഇവിടെ അവസരം ഒരുങ്ങും . വര്‍ണപകിട്ടാര്‍ന്ന ഗര്‍ബാ നൃത്തത്തിനു അതിഥികള്‍ ചുവടു വയ്ക്കും.തുടര്‍ന്ന് പ്രശസ്തമായ ബോളിവുഡ് ഈണങ്ങളുടെ അകമ്പടിയോടെ തത്സമയ ഡാന്‍സ് ഡിജെ മിക്‌സ് ഇവന്റ് ആഘോഷ രാവിനു പൊലിമ കൂട്ടുന്ന അനുഭവം ആയി മാറുമെന്നു പ്രതീക്ഷിക്കപ്പെടുന്നു .മലയാളം ഉള്‍പ്പടെ വിവിധ ഭാഷകളിലെ പുതു തലമുറ ട്രെന്‍ഡ് ആയ ഫ്യുഷന്‍ ഗാനങ്ങള്‍ ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തും .സ്‌റ്റേജ് പ്രോഗ്രാമിലും ഗര്‍ബാ നൃത്തത്തിലും പങ്കെടുക്കുവാന്‍ താല്പര്യം ഉള്ളവര്‍ കോര്‍ഡിനേറ്റര്‍ ജിജു നായരുമായി ബന്ധപ്പെടുക.കെ എച് എന്‍ എ ജോയിന്റ് സെക്രെടറി രഞ്ജിത്ത് നായര്‍ അറിയിച്ചതാണിത് . കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിജു നായര്‍ (703 855 0300).