കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ‘വിഷുകൈനീട്ടം’

മയാമി: കേരളത്തനിമയുടെ അമേരിക്കന്‍ പതിപ്പായ ഫ്‌ളോറിഡയില്‍, മലയാളികളുടെ കാര്‍ഷിക ഉത്സവമായ വിഷുവിന് മാറ്റുകൂട്ടുവാന്‍ കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ളോറിഡ (കെ.എച്ച്.എസ്.എഫ്) ഒരുങ്ങുന്നു.

സ്വന്തമായി ഒരു പ്രാര്‍ത്ഥനാമന്ദിരം എന്ന ലക്ഷ്യത്തിലേക്കു നീങ്ങുന്നതിന്റെ മുന്നോടിയായി ഈ വിഷുവിന് കെ.എച്ച്.എസ്.എഫ് ഒരുക്കുന്ന ‘സോളിഡ് ഫ്യൂഷന്‍ ടെംപ്‌റ്റേഷന്‍’ എന്ന പരിപാടി ഏപ്രില്‍ 17-ന് 6 മണിക്ക് നടത്തുന്നു. മലയാളികളുടെ ഗായികാസങ്കല്‍പങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കിയ റിമി ടോമി, സംഗീതമാന്ത്രികന്‍ സ്റ്റീഫന്‍ ദേവസിയും അദ്ദേഹത്തിന്റെ ബാന്റും ഉള്‍പ്പെടുന്ന പതിനഞ്ചോളം കലാകാരന്മാരെ അണിനിരത്തി നടത്തുന്ന ഈ സംഗീതപ്രപഞ്ചത്തിലേക്ക് എല്ലാ മലയാളികളേയും സ്വാഗതം ചെയ്തു.

Loading...

പരിപാടികള്‍ക്ക് മാറ്റുകൂട്ടുവാന്‍ 6 മണി മുതല്‍ വിഭവസമൃദ്ധമായ വിഷു സദ്യ, വിഷുക്കണി എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. വിലാസം: Coral Spring High School Auditorium, 7201 West Sample Road, CoralSprings 33065 കൂടുതല്‍ വിവരങ്ങള്‍ക്ക്: 786 371 4694, 754 265 9978, 954 609 8650. പത്മകുമാര്‍ കെ.ജി (305 776 9376) അറിയിച്ചതാണിത്.