കോണ്‍ഗ്രസിലേക്ക് എത്തിയപ്പോള്‍ ഉള്ള കോണ്‍ഗ്രസിനെ അല്ല പിന്നീട് കണ്ടത്;ഖുശ്ബു

കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിച്ച് ബിജെപി നേതാവും നടിയുമായ ഖുശ്ബു. ബിജെപിയിലേക്ക് മാറിയതിനെക്കുറിച്ചും തന്റെ മനംമാര്‌റത്തിനുള്ള കാരണവുമായി ഖുശ്ബു ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. താന്‍ കോണ്‍ഗ്രസിലേക്ക് എത്തിയപ്പോള്‍ ഉള്ള കോണ്‍ഗ്രസ് അല്ല താന്‍ പിന്നീട് കണ്ടത് എന്നാണ് ഖുശ്ബു പറയുന്നത്. 4 വര്‍ഷം ഡിഎംകെയിലും പിന്നീട് 6 വര്‍ഷം കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച ഖുശ്ബു അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് നേതാക്കള്‍ കാറുകളിലും വീടുകളിലും മാത്രം ജീവിക്കുന്നവരാണ്. അവര്‍ റോഡിലേക്കിറങ്ങിയാല്‍ എത്ര പേരെ ജനം തിരിച്ചറിയും എന്നും ഖുശ്ബു ചോദിക്കുന്നു. എന്നാല്‍ ബിജെപിയുടെ നേതാക്കള്‍ ജനങ്ങളുമായി ഇടപഴകുന്നു. നാളെ തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന ലക്ഷ്യത്തിലല്ല അവരിതു ചെയ്യുന്നത്. അവര്‍ക്കു ജനങ്ങളുമായി ബന്ധമുണ്ട്. അവരുടെ ആശയങ്ങള്‍ ജനങ്ങളെ പറഞ്ഞു മനസിലാക്കാന്‍ കഴിവുണ്ട്. അവരതു ചെയ്യുന്നു. അതാണു രാഷ്ട്രീയമെന്ന് താരം പറഞ്ഞു.

Loading...