ഖുശ്ബുവിന്റെ വാഹനത്തില്‍ ട്രക്ക് ഇടിച്ച് കയറി; ഖുശ്ബു രക്ഷപെട്ടത് തലനാരിഴയ്ക്ക്

ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബുവിന്റെ വാഹനത്തിലേക്ക് ട്രക്ക് ഇടിച്ച് കയറി. കടലൂരില്‍ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകവേയാണ് വന്‍ അപകടം ഉണ്ടായത്.എന്നാല്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് ഖുശ്ബു രക്ഷപ്പെട്ടത്. അപകടം മനനപ്പൂര്‍വമാണെന്ന് സംശയിക്കുന്നതായി ഖുശ്ബു പറയുകയും ചെയ്തു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ്.