സംഘികള്‍ ആഹ്ലാദിക്കേണ്ട, ശാന്തരാകൂ’ താന്‍ ബിജെപിയിലേക്കില്ല, ഖുശ്ബു പറയുന്നു

നടി ഖുശ്ബു കോണ്‍ഗ്രസ് വിടുന്നു എന്നും ബിജെപിയില്‍ ചേരുന്നുവെന്നും പ്രചരിച്ച വാര്‍ത്തകള്‍ക്ക് എതിരെ നടി തന്നെ രംഗത്ത്. ബിജെപിയില്‍ ചേരുന്നു എന്ന വാര്‍ത്തകളെ ഖുശ്ബു തള്ളി. നേരത്തെ കേന്ദ്ര കാബിനറ്റ് അംഗീകരിച്ച് ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്ത് ഖുശ്ബു ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഖുശ്ബു ബിജെപിയില്‍ ചേരുന്നു എന്ന വാര്‍ത്ത പ്രചരിച്ചത്.

‘സംഘികള്‍ ആഹ്ലാദിക്കേണ്ട, ശാന്തരാകൂ’ താന്‍ ബിജെപിയിലേക്കില്ല, തന്റെ അഭിപ്രായം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടില്‍നിന്ന് വ്യത്യസ്തമാകാം. എന്നാല്‍ സ്വന്തമായി ചിന്തിക്കുന്ന ഒരു മനസിന്റെ ഉടമയാണ് താനെന്ന് നടി ഖുശ്ബു പറഞ്ഞു.

Loading...

ദേശീയ വിദ്യാഭ്യാസ നയത്തെ ഖുശ്ബു പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെ ഇത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിനെതിരായിരുന്നു എന്നാണ് പലരും പറഞ്ഞത്. ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച വ്യക്തിപരമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. താന്‍ എപ്പോഴും അങ്ങനെയാണ്. എന്നാല്‍ എതിര്‍ക്കേണ്ടവയെ ശക്തമായി എതിര്‍ക്കുകയും ചെയ്യുമെന്നും ഖുശ്ബു വ്യക്തമാക്കി. രാഷ്ട്രീയമെന്നാല്‍ ശബ്ദകോലാഹലം മാത്രമല്ല. പലപ്പോഴും ഒന്നിച്ചു നില്‍ക്കുകയും ചെയ്യേണ്ടിവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.