യാത്രക്കാരിയെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; പണം കവരുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പോലീസ്‌

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്രക്കാരിയെ ബലം പ്രയോഗിച്ച് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച ആര്‍പിഎഫ് കോണ്‍സ്റ്റബിളിനെ പോലീസ് അറസ്റ്റു ചെയ്തു. കരിക്കകം സ്വദേശി കൃഷ്ണകുമാര്‍ (46) ആണ് അറസ്റ്റിലായത്.

കുഞ്ഞിനും ബന്ധുവിനുമൊപ്പം റെയില്‍വേസ്റ്റേഷനിലിറങ്ങിയ യുവതി വീട്ടിലേക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ കയറിയപ്പോള്‍ ഇയാള്‍ ബലം പ്രയോഗിച്ച് യുവതിയെ പുറത്തിറക്കുകയായിരുന്നു. ഓട്ടോയിലുള്ള യുവതി ഒരു പ്രതിയാണെന്നും ചോദ്യം ചെയ്യണമെന്നും പറഞ്ഞാണ് ഇയാള്‍ യുവതിയെ പുറത്തെത്തിച്ചത്.

Loading...

തടയാന്‍ ശ്രമിച്ച ബന്ധുവിനെയും ഓട്ടോ ഡ്രൈവറെയും ഇയാള്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കേസില്‍ കുടുക്കിയ ശേഷം യുവതിയില്‍ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്.