രണ്ടര വയസ്സുകാരനെ എട്ടുവയസ്സുകാരന്‍ തട്ടിക്കൊണ്ടുപോയി.

ഹരിയാന; ഹരിയാനയിലെ ബഹാദുര്‍ഘട്ടില്‍ രണ്ടര വയസ്സുകാരനെ എട്ടുവയസ്സുകാരന്‍ തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച പകല്‍ 11.15 ഓടെയാണ് സംഭവം. ദീപു എന്ന ബാലനെയാണ് അജ്ഞാതനായ എട്ടു വയസ്സുകാരന്‍ തട്ടിക്കൊണ്ടുപോയത്. സംഭവം സമീപത്തുള്ള ഒരു ജ്വല്ലറിയുടെ സിസിടിവി കാമറയില്‍ പതിഞ്ഞു. സഹോദരനൊപ്പം നില്‍ക്കുന്ന ദീപുവിന്റെ ചെവിയില്‍ എട്ടുവയസ്സുതോന്നിക്കുന്ന ബാലന്‍ എന്തോ പറയുന്നതായി സിസിടിവിയില്‍ കാണാം. തുടര്‍ന്ന് ഇരുവരും നടന്നുപോയി.

ഇത് തടയാന്‍ ശ്രമിച്ച ദീപുവിന്റെ സഹോദരനോട് അജ്ഞാതന്‍ എന്തോ പറയുന്നതായും കാണാം. തുടര്‍ന്ന് ഈ കുട്ടിക്കൊപ്പം പോകാന്‍ സഹോദരന്‍ ദീപുവിനെ അനുവദിച്ചു. പിന്നീട് ദീപുവിനെ കുറിച്ച് ഒരു വിവരവും ഇല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Loading...