കോട്ടയം: വൃക്കദാനം എന്നു കേട്ടാലും ഒരു ജീവൻ നിലനിർത്താനുള്ള അപേക്ഷയും കേട്ടാൽ മനുഷ്യ സ്നേഹികൾ മനസലിഞ്ഞ് സഹായിക്കും. എന്നാൽ യഥാർഥ രോഗികൾക്ക് പോലും ഭീഷണിയായ വ്യാജ ചികിൽസാ സഹായവും, ചാരിറ്റി തട്ടിപ്പും നടത്തി വിദേശത്തു നിന്നും പ്രവാസികളുടെ കോടികണക്കിനു രൂപ തട്ടിയെടുക്കുന്ന ലോബികൾ സജീവം. വൻ കിട ആശുപത്രിയും, പോലീസ് ഉന്നത ഉദ്യോഗസ്ഥനും, വരെ കണ്ണികളായ കോട്ടയത്ത് നടന്ന വൻ തട്ടിപ്പാണ് പ്രവാസി ശബ്ദം പുറത്തുവിടുന്നത്. വൃക്ക ദാനം ചെയ്തെന്നും രോഗിക്ക് ഓപ്പറേഷൻ ചിലവ് എന്നും കള്ളം പറഞ്ഞ് പ്രവാസി യുവതിയിൽ നിന്നും 73 ലക്ഷം രൂപ ചാരിറ്റിക്കാർ തട്ടിയെടുത്തു. അവയവ ദാനത്തിന്റെ മറവിൽ ഞെട്ടിക്കുന്ന തട്ടിപ്പ് അരങ്ങേറിയത് കോട്ടയത്ത്. കോതനല്ലൂര്‍ കാഞ്ഞിരത്താനം വെങ്ങിണിക്കല്‍ വീട്ടില്‍ വി.കെ ഭാസിയുടെ ഭാര്യ പ്രവാസിയായിരുന്ന റേഡിയോഗ്രാഫർ തങ്കമ്മയില്‍ നിന്നു പലപ്പോഴായി 73 ലക്ഷം രൂപ തട്ടിയെടുത്തത്. ഒരു മനുഷ്യന്റെ ജീവൻ നിലനിർത്തട്ടേ എന്ന നല്ല മനസോടെ തങ്കമ്മയും കുടുംബവും അദ്ധ്വാനിച്ച പണം മുഴുവൻ തട്ടിപ്പുകാർ കൈക്കലാക്കി. report by: പ്രവാസി ശബ്ദം കോട്ടയം ബ്യൂറോ എക്സ്ക്ളൂസീവ്
സംഭവം തങ്കമ്മ പ്രവാസി ശബ്ദത്തോട് പറയുന്നത് ഇപ്രകാരം.
പ്രമുഖസ്‌കൂളിലെ കായികാധ്യാപികയായി ജോലി ചെയ്യുന്ന മിനി മാത്യു എന്ന സ്ത്രീ വൃക്കദാനം നടത്തിയെന്ന പേരില്‍ അവരുടെ സുഹ്യത്തായ ഗീതപ്രസാദ് എന്ന സ്ത്രിയാണ് തന്നെ ചാരിറ്റി എന്നു പറഞ്ഞ് സമീപിച്ചത്. വൃക്ക വെറുതേ ലഭിക്കുമെന്നും എന്നാൽ അത് രോഗിക്ക് ഓപ്പറേഷൻ ചെയ്ത് നല്കാൻ 75 ലക്ഷം രൂപ ചിലവ് വരും എന്നും പറഞ്ഞു. കൊട്ടാരക്കരയിലുള്ള ഒരു പെണ്‍കുട്ടിക്കു സ്വന്തം പിതാവിന്റെ വൃക്ക വെച്ചിട്ടു അതു പ്രവര്‍ത്തനരഹിതമായതിനാല്‍ മറ്റൊരു വൃക്കശസ്ത്രക്രീയയിലൂടെ മാററിവെക്കുന്നതിനാണ് പണം വേണ്ടത് എന്നും പെൺകുട്ടി അത്യാസന്ന നിലയിൽ ആണെന്നും ഗീത പ്രസാദ് പറഞ്ഞ് വിശ്വസിപ്പിച്ചു. ചാരിറ്റി ആയിട്ടാണ് സമീപിച്ചത്.
കോട്ടയത്തേ ഒരു കൂട്ടം കന്യാസ്ത്രീകളും വൈദീകരും പെൺകുട്ടിയുടെ ജീവൻ നിലനിർത്താനും ചികിൽസക്കും ആയി പരിശമിക്കുന്നതായും പറഞ്ഞു.ജര്‍മനിയിലുള്ള് ഒരു പുരോഹിതനാണ് വൃക്കദാനവുമായി ബന്ധപ്പെട്ടു എല്ലാകാര്യങ്ങളും ചെയ്യുന്നതെന്നും പുരോഹിതന്‍നാട്ടിലെത്തുമ്പോള്‍ ജര്‍മനിയിലെ മലയാളികള്‍ നല്‍കിയ അറുന്നൂറു കോടി രൂപ വൃക്ക സംബന്ധമായ രോഗങ്ങളില്‍ കഴിയുന്നവര്‍ക്കു സഹായം ചെയ്യുന്നതിനു ന്ല്‍കുമെന്നും ആ പണമെത്തിയാലുടന്‍ തങ്കമ്മയ്ക്കു പണം തിരികെ നല്‍കാമെന്നു പറഞ്ഞ് ഗീത തന്റെ പക്കല്‍ നിന്നു പണം കൈപറ്റിയതെന്നും തങ്കമ്മ പറയുന്നു. തങ്കമ്മയേ വിശ്വസിപ്പിക്കാൻ ഗീതാ പ്രസാദും, മിനി മാത്യുവും വൈദീകരേയും കന്യാസ്ത്രീകളേയും കൂട്ടി തങ്കമ്മയുടെ വീട്ടിൽ വന്നു. വൃക്കദാനത്തേ കുറിച്ച് വാതോരാതെ സംസാരിച്ചു. ചാരിറ്റിയേകുറിച്ചും പറഞ്ഞു. എന്നാൽ ഈ വന്നവർ വേഷം മാറി വന്ന വൈദീകരായിരുന്നു എന്നും കന്യാസ്ത്രീകളും വേഷം മാരിയവർ ആയിരുന്നു എന്നും പിന്നീട് വ്യക്തമായി. വന്ന വൈദീകന്മാരേയും കന്യാസ്ത്രീകളായ സ്ത്രീകളേയും പിന്നീട് പലപ്പോഴും കോട്ടയം ടൗണിലും ബസ്റ്റാറ്റിലും തങ്കമ്മ കണ്ടപ്പോൾ ഓടി രക്ഷപെട്ടതായും ഇവർ പ്രവാസി ശബ്ദത്തോട് പറഞ്ഞു. മാത്രമല്ല ഇവരേ കൊണ്ടുവന്ന ടാക്സി ഡ്രൈവർമാർ പിന്ന്നീട് പറഞ്ഞത് അവർ വേഷം മാറുന്നത് കണ്ടെന്നും, യഥാർഥ വൈദീകരും കന്യാസ്ത്രീകളും അല്ലെന്നും ആയിരുന്നു.
ജീവകാരുണ്യപ്രവർത്തനത്തെയും അവയവദാനത്തെയും കുറിച്ച് ബോധവത്കരണം നടത്തി തങ്ങളോടൊപ്പം ചേർക്കുക ആയിരുന്നു എന്നും താൻ വിദേശത്തു നിന്ന് ജോലി ചെയ്ത് സംബന്ധിച്ച തന്റെ ആയുഷ്ക്കാലത്തെ മുഴുവൻ സമ്പാദ്യവും അവയവദാനത്തിന്റെ പേര് പറഞ്ഞു വൻ തട്ടിപ്പാണ് നടത്തിയതെന്നും ഇവർ പറയുന്നു . തന്നെ വിശ്വസിപ്പിക്കുന്നതിനായി തന്റെ കയ്യിൽ നിന്ന് പണം കൈപ്പറ്റിയ സമയത്തു മുദ്രപത്രത്തില്‍ എഴുതി ഒപ്പിട്ടു നല്‍കിയെന്നും പിന്നീടിതിലെ ഒപ്പിട്ട ഭാഗം കീറിയാണു നല്‍കിയതെന്നും അതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അത് യാദൃശ്ചികമായി കീറിപ്പോയതാണെന്നും ഗീത പറഞ്ഞു എന്നും മറ്റൊന്നു എഴുതി തരാം എന്നു പറഞ്ഞുവെങ്കിലും തന്നില്ലെന്നും ഇവര്‍ പറയുന്നു. പണം നല്‍കാമെന്നു പറഞ്ഞകാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കാത്തതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ എറണാകുളം റേഞ്ച് ഐജി മുതല്‍ താഴെയുള്ള പോലീസുകാര് വരെ ഞങ്ങള്‍ക്കു പരിചയമുള്‌ളവരാണെന്നും പരാതി നല്‍കിയിട്ടു കാര്യമില്ലെന്നും പറഞ്ഞു വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നും അവര്‍ പറയുന്നു .
പിന്നീട് പണമൊന്നും തിരിച്ചു തരാതിരുന്നപ്പോൾ തങ്കമ്മ അന്വേഷണം നടത്തി. അപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. വൃക്ക ദാനവും നടന്നിട്ടില്ല, വൃക്ക സ്വീകരണവുംനടന്നിട്ടില്ല. മാത്രമല്ല എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് വൃക്കമാറ്റശസ്ത്രക്രീയ നടത്തിയെന്നു കാണിച്ചു രേഖ ഉണ്ടാക്കി . ആശുപത്രികാർക്ക് റോൾ ഉണ്ടോ എന്നും വ്യക്തമല്ല. മിനിമാത്യൂ വൃക്കദാനം ചെയ്തു എന്ന പേരില്‍ മുഖ്യമന്ത്രിയുടെ പക്കല്‍ നിന്നും സ്‌പെഷ്യല്‍ ക്വാഷ്വല്‍ ലീവും അനുവദിപ്പിച്ചിരുന്നു.ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിനേയും ചതിച്ചു.
കേസുണ്ടായാൽ രക്ഷിക്കാൻ ഐ.ജി റാങ്കിൽ ഉള്ള ഒരു പോലീസു ഉദ്യോഗസ്ഥനും ഇവർക്കൊപ്പം തട്ടിപ്പിന് ഉണ്ട്.ഗീതയുടെ പേരില്‍ വണ്ടിച്ചെക്കു നല്‍കി കോട്ടയത്തെ ഒരു സ്വര്‍ണക്കടയില്‍ നിന്നു സ്വര്‍ണം തട്ടിപ്പു നടത്തിയതിനും പണം തട്ടിപ്പു നടത്തിയതിനും വിവിധ പോലീസ് സ്‌റ്റേഷനുകളിലും കേസുകള്‍ നിലനില്‍ക്കുന്നുണ്ട് .ഇതില്‍ സ്വര്‍ണം തട്ടിപ്പു കേസില്‍ അറസ്സറ്റു വാറണ്ടുള്ള ഗീതയെ പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപോർട്ട്. ഈ സ്ത്രിയാണ് ഐ.ജിയോട് പോലും സൗഹൃദം കൂടി തട്ടിപ്പ് നടത്തുന്നത്. കിടങ്ങൂര്‍ അയര്‍കുന്നത്തിനടുത്ത് മാലം എന്നു പറഞ്ഞ സ്ഥലത്തു താമസിച്ചിരുന്ന ഗീത പിന്നീടു സ്വന്തം നാടായ മുഹമ്മയിലേയ്ക്കു കടന്നുകളയുകയായിരുന്ന എന്നും തങ്കമ്മ പറയുന്നു. വൃക്ക ദാനം ചെയ്തു എന്ന പേരിൽ അദ്ധ്യാപിക മിനിയേകുറിച്ച് മാധ്യമങ്ങൾ വാർത്ത കൊടുത്തിരുന്നു. ടീച്ചറേ വാനോളം പുകഴ്ത്തുകയും ചെയ്തു. എന്നാൽ മിനിയേ പരിശോധിക്കണമെന്നും സ്കാൻ ചെയ്താൽ എല്ലാം തെളിയുമെന്നും മിനി അറസ്റ്റിലാകും എന്നും പണം പോയ തങ്കമ്മ പറയുന്നു.പണം മുഴുവൻ നഷ്ട്ടപെട്ട വീട്ടമ്മ ഇപ്പോൾ കുടുംബവും കൈവിട്ട അവസ്ഥയിലാണുള്ളത്.ടീച്ചർക്കെതിരേ നടപടിയും അവയവദാനം അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് തങ്കമ്മ കോടതിയിൽ കേസ് ഫയൽ ചെയ്തു.
ഈ തട്ടിപ്പുകാർക്ക് പിന്നിൽ വൻസംഘം ആണുള്ളത്. പോലീസ് മുതൽ, ആശുപത്രി ശ്രംഖല വരെ കൂട്ടുണ്ട്. ഇല്ലാത്ത വൃക്കദാനവും ചികിൽസയും പറഞ്ഞ് വിദേശത്തുനിന്നും സഹായം വാങ്ങുന്നു. വ്യാജ രേഖകൾ നല്കുന്ന അധികൃതർ അടക്കം കണ്ണികളാണ് തട്ടിപ്പിൽ. കോടി കണക്കിന് പണമാണ് വൃക്കരോഗികൾക്കായി സഹായമായി എത്തുന്നത് ഈ സംഘം അടിച്ചുമാറ്റുന്നത്. കണ്ണില്ലാത്ത ക്രൂരത തന്നെ.