പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന അമ്മയ്ക്കൊപ്പം മക്കള്‍ക്കും ജയില്‍ കഴിയാം

സൂററ്റ്‌: കൂട്ടമാനഭംഗ കേസില്‍ ശിക്ഷയനുഭവിക്കുന്ന പ്രതിയായ യുവതിക്കൊപ്പം ഇവരുടെ കുട്ടികളെയും ജയിലില്‍ താമസിപ്പിക്കാന്‍ കോടതി ഉത്തരവ്‌. പ്രായപൂര്‍ത്തിയാകാത്ത തന്റെ കുട്ടികളെ നോക്കാന്‍ ജയിലിന്‌ പുറത്ത്‌ ആരുമില്ലെന്ന യുവതിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ്‌ കോടതി നടപടി. ഒമ്പതും ഏഴും മൂന്നും പ്രായമുള്ള ആണ്‍കുട്ടികളാണ്‌ യുവതിക്കൊപ്പം ഗുജറാത്തിലെ ലാജ്‌പൂര്‌ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്‌.

അന്‍ഷു എന്ന യുവതിയാണ്‌ തന്റെ മക്കളെ സംരക്ഷിക്കണമെന്ന്‌ കോടതിയോട്‌ അഭ്യര്‍ത്ഥിച്ചത്‌. ഇവരുടെ ഭര്‍ത്താവ്‌ ബബ്ലുവും ഇതേ കേസില്‍ കോടതി നടപടി നേരിടുകയാണ്‌. അയാളും കൂട്ടുപ്രതികളും ഇപ്പോള്‍ ഒളിവില്‍ കഴിയുന്നു. യുവതിക്കും ഭര്‍ത്താവിനുമൊപ്പം ജോലിനോക്കുന്ന 24കാരിയാണ്‌ കൂട്ടമാനഭംഗത്തിന്‌ ഇരയായത്‌. അന്‍ഷുവിന്റെ ഭര്‍ത്താവും മറ്റ്‌ രണ്ടുപേരുമാണ്‌ യുവതിയെ പീഡനത്തിന്‌ ഇരയാക്കിയത്‌. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ്‌ അന്‍ഷുവിനെയും അറസ്‌റ്റ് ചെയ്‌തു. പീഡനത്തിന്‌ മുമ്പ്‌ യുവതിക്ക്‌ കുടിക്കാന്‍ നല്‍കിയ വെള്ളത്തില്‍ മയക്കുമരുന്ന്‌ കലര്‍ത്തിയതിനാണ്‌ അന്‍ഷുവിനെ അറസ്‌റ്റ് ചെയ്‌തത്‌.

Loading...