Crime National News Uncategorized

 ആറുവയസ്സുകാരിയെ തട്ടികൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടി

ആഗ്ര;  ആറുവയസ്സുകാരിയെ അജ്ഞാതന്‍ എടുത്തുകൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ടു. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള കൃഷിയിടത്തിലാണ് കുട്ടിയെ ജീവനോടെ കുഴിച്ചിട്ടിരുന്നത്. രാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ അജ്ഞാതന്‍ എടുത്തുകൊണ്ടുപോവുകയായിരുന്നു. ആഗ്രയിലെ ദരീരാ ഗ്രാമത്തിലാണ് സംഭവം. ഇന്ന് പുലര്‍ച്ചേയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ മനോരോഗമുള്ള ആളാണെന്ന നിഗമനത്തിലാണ് പോലീസ്. അച്ഛന്‍ വിനോദ് സിംഗ് ബഗേലിനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു പെണ്‍കുട്ടി. ഒരുമണിയോടെ അച്ഛന്‍ ഉറക്കം തെളിഞ്ഞ് നോക്കിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞത്. ഉടനെ ബന്ധുക്കളെയും നാട്ടുകാരെയും കൂട്ടി കുട്ടിയെ അന്വേഷിച്ചിറങ്ങുകയായിരുന്നു. സംഭവം പോലീസിലും അറിയിച്ചു. പുലര്‍ച്ചേ എട്ടുമണിയോടെയാണ് പശുക്കളെ മേയ്ക്കാന്‍ പോയ ഒരു ഗ്രാമവാസിയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഉടനെ പെണ്‍കുട്ടിയെ മണ്ണ് നീക്കി പുറത്തെടുക്കുകയായിരുന്നു. മനോരോഗിയായ ആരോ ആണ് ഇതിന് പിന്നലെന്ന് സംശയിക്കുന്നതായി പോലീസ് ഓഫീസര്‍ ബര്‍ഹാം സിങ് പറഞ്ഞു. പെണ്‍കുട്ടിയുടെ മുഖത്തും കൈയ്യിലും പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതുപോലൊരു സംഭവം ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പതിമൂന്ന് വയസ്സുകാരനായ ആണ്‍കുട്ടിയെയാണ് അന്ന് ജീവനോടെ കുഴിച്ചിട്ടിരുന്ന നിലയില്‍ കണ്ടെത്തിയത്

Related posts

കോൺഗ്രസിനു വേണ്ടാത്ത ശശിതരൂരിനേ മോദിക്ക് വേണം. തരൂരിനു ബി.ജെ.പിയിലേക്ക് ക്ഷണം.

subeditor

ജയിലില്‍ പള്‍സര്‍ സുനി ഉപയോഗിച്ചിരുന്ന ഫോണ്‍ സേലം സ്വദേശിയുടേതെന്ന് കണ്ടെത്തല്‍

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌റ്റേഡിയത്തില്‍ ആരാധകര്‍ വിളിച്ചു കൂവി ; ദേ കള്ളന്‍..കള്ളന്‍ ; ആ കള്ളന്‍ മറ്റാരുമല്ല ….

മോദിക്ക് സ്തോത്രം പാടി കാഞ്ഞിരപ്പള്ളി മെത്രാൻ, മോദീജീയുടെ സ്വപ്നം സാക്ഷാതാകരത്തിനു നമ്മുടെ കണ്ണന്താനം

subeditor

ഗുജറാത്ത് കലാപക്കേസില്‍ മോദിക്കെതിരെ സത്യവാങ്മൂലം നല്‍കിയ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സര്‍ക്കാര്‍ പുറത്താക്കി

subeditor

ഗുര്‍ദാസ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: അഭിമാനപ്പോരാട്ടത്തില്‍ ബിജെപിയ്ക്ക് തിരിച്ചടി

യുഎസിന്റെ ആഗോള ഭീകരപട്ടികയില്‍ കര്‍ണാടക സ്വദേശി ഷാഫി അര്‍മറും

മുന്‍ കാമുകനെ പ്രകോപിപ്പിക്കാന്‍ പുതിയ കാമുകനൊപ്പമുള്ള സ്വകാര്യ വീഡിയോ അയച്ചുകൊടുത്ത യുവതി ആത്മഹത്യ ചെയ്തു

subeditor

ദില്ലിയിലും മുംബൈയിലും ബംഗളൂരുവിലും വെള്ളപ്പൊക്കത്തില്‍ മെട്രോ നഗരങ്ങള്‍ സ്തംഭിച്ചു; ജനങ്ങള്‍ വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് അധികൃതരുടെ നിര്‍ദ്ദേശം

subeditor

ഭീകരര്‍ കൊച്ചിയെ ലക്ഷ്യമിട്ടേക്കുമെന്ന് മുന്നറിയിപ്പ്…. അതീവ ജാഗ്രത നിര്‍ദേശം

subeditor5

ബംഗാളിൽ കോൺഗ്രസ് പ്രതിപക്ഷ പാർട്ടി;നിലം തൊടാതെ സി.പി.എം

subeditor

ടോയ്‌ലറ്റിൽ മൊബൈൽ ഉപയോഗിച്ചാൽ ഇങ്ങിനെയും ദുരന്തം ഉണ്ടാകും!

subeditor

Leave a Comment