വീണ്ടും കുട്ടിക്കടത്ത്: കൊണ്ടുവന്ന 15 കുട്ടികളെ കൊച്ചിയിൽ പിടികൂടി

എറണാകുളം: കേരളത്തിലേക്ക് വീണ്ടും കുട്ടികടത്ത്. ട്രയിനിൽ കടത്തികൊണ്ടുവരികയായിരുന്ന 15 കുട്ടികളെ കൊച്ചിയിൽ റെയിൽവേ പോലീസ് പിടികൂടി. കുട്ടികളോടൊപ്പം ഉണ്ടായിരുന്ന കെയർ ടേക്കറേയും പിടികൂടി. കൊച്ചിയിലെ നെട്ടൂരിലെ അനാഥാലയത്തിലേക്കാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് കെയര്‍ ടേക്കര്‍ പൊലീസിനോട് പറഞ്ഞെങ്കിലും മതിയായ രേഖകളൊന്നും ഇയാള്‍ക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഇതെ തുടര്‍ന്നാണ് കുട്ടികളെയും കെയര്‍ടേക്കറെയുംറെയില്‍വേ പൊലീസ് തടഞ്ഞത്. ട്രെയിനില്‍ റിസര്‍വ് ചെയ്ത് യാത്ര ചെയ്തതിന്‍റെ ടിക്കറ്റ് അല്ലാതെ മറ്റു രേഖകളൊന്നും അവരുടെ കയ്യിലുണ്ടായിരുന്നില്ളെന്ന് പൊലീസ് പറഞ്ഞു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ശിശുക്ഷേമ സമിതി ഓഫീലേക്കു മാറ്റി. കെയര്‍ ടേക്കറുടെ കയ്യില്‍ മതിയായ രേഖകളുണ്ടായിരുന്നുവെന്നും കുട്ടികളെ പൊലീസ് തടഞ്ഞുവെക്കുകയായിരുന്നുവെന്നും അനാഥാലയ അധികൃതര്‍ പറഞ്ഞു.