ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​നാ​ന്‍​സ് കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ നി​ന്നും വാ​യ്പ്പ​യെ​ടു​ക്കാ​ന്‍ കി​ഫ്ബി

തി​രു​വ​ന​ന്ത​പു​രം: ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​നാ​ന്‍​സ് കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ നി​ന്നും വാ​യ്പ്പ​യെ​ടു​ക്കാ​ന്‍ കി​ഫ്ബി തീ​രു​മാ​നി​ച്ചു​വെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. ​ദേ​ശ​ത്ത് അ​ല്ലാ​ത്തി​നാ​ല്‍ റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ മു​ന്‍​കൂ​ര്‍ അ​നു​മ​തി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും ഗ്രീ​ന്‍ ബോ​ണ്ടാ​യോ ഗ്രീ​ന്‍ വാ​യ്പ​യാ​യോ പ​ണം സ​മാ​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. 1,100 കോ​ടി സ​മാ​ഹ​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി

അ​തേ​സ​മ​യം, സി​എ​ജി റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്പീ​ക്ക​ര്‍​ക്ക് അ​തൃ​പ്തി​യാ​ണെ​ന്ന വാ​ര്‍​ത്ത മാ​ധ്യ​മ​സൃ​ഷ്ടി​യാ​ണെ​ന്നും തോ​മ​സ് ഐ​സ​ക്ക് പ​റ​ഞ്ഞു. അ​വ​കാ​ശം ലം​ഘി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ ശി​ക്ഷ ഏ​റ്റു​വാ​ങ്ങാ​ന്‍ ത​യാ​റാ​ണെ​ന്നും സ്പീ​ക്ക​ര്‍ എ​ടു​ക്കു​ന്ന ഏ​ത് തീ​രു​മാ​ന​വും സ്വീ​ക​രി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി വ്യക്തമാക്കി.

Loading...

അതേസമയം കിഫ്ബിയുടെ മസാലബോണ്ടിലും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇ ഡി) അന്വേഷണം. മസാലബോണ്ടുകളുടെ അനുമതിയുടെ വിശദാംശങ്ങൾ തേടി ഇ ഡി റി​സർവ് ബാങ്ക് ഒഫ് ഇന്ത്യക്ക് (ആർ ബി​ ഐ ) കത്തുനൽകിയിട്ടുണ്ട്. നേരത്തേ മസാലബോണ്ടുകൾക്ക് റിസർവ് ബാങ്കിന്റെ അനുമതിയുണ്ടെന്നാണ് സർക്കാർ പറഞ്ഞിരുന്നത്.സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി. കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാന സർക്കാരിന് ഇതുവരെ 3100 കോടി രൂപയുടെ ബാധ്യതയുണ്ടാക്കിയതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നും റിപ്പോർട്ടില്‍ പറഞ്ഞിരുന്നു. എന്നാൽ ഈ ഭാഗങ്ങൾ പിന്നീട് എഴുതിച്ചേർത്തതാണെന്നാണ് സർക്കാരിന്റെ വാദം.