തിരുവനന്തപുരം കിളിമാനൂരില്‍ വാഹനാപകടം; നാല് മരണം

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിനടുത്ത് കാരേറ്റ് വാഹനാപകടത്തില്‍ നാല് മരണം. കടയ്ക്കല്‍ നിന്നും തിരുവനന്തപുരത്തെയ്ക്ക് വന്ന കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാറില്‍ ഉണ്ടായിരുന്ന 6 പേരില്‍ കടയ്ക്കല്‍, വെഞ്ഞാറമൂട്, കഴക്കൂട്ടം, പേട്ട സ്വദേശികളായ നാല് പേര്‍ മരിച്ചു.

ഷമീര്‍ (31), സുല്‍ഫി (39), ലാല്‍ (45), നജീബ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ വെഞ്ഞാറമൂട് സ്വദേശി നിവാസ് (31)സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Loading...