ജീവിതത്തിലെ പ്രശ്‌നങ്ങളെല്ലാം തീരാൻ ഇരട്ടകളെ കൊന്നാല്‍ മതിയെന്ന ഉപദേശം, പിഞ്ചു കുഞ്ഞിനെ കെട്ടിടത്തിൽ നിന്നും താഴേക്ക് എറിഞ്ഞ് യുവാവ്

മുംബൈ : ജീവിതത്തിലെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കാന്‍ ഇരട്ടകളെ കൊന്നാല്‍ മതിയെന്ന ‘ഉപദേശം’ പിന്തുടര്‍ന്നു മൂന്നു വയസുള്ള പെണ്‍കുട്ടിയെ അപ്പാര്‍ട്ട്‌മെന്റിന്റെ ഏഴാം നിലയില്‍ നിന്ന് താഴേക്കിട്ട് യുവാവിന്റെ ക്രൂരത. ശനിയാഴ്ച ദക്ഷിണ മുംബൈയിലെ കൊളാബയിലാണു സംഭവം.

സുഹൃത്തും അയല്‍വാസിയുമായ ആളുടെ ഇരട്ടമക്കളില്‍ ഒരാളായ ഷെണായ ആണ് കൊല്ലപ്പെട്ടത്. ‘നിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇരട്ടകളെ കൊല്ലുക’ എന്ന് പ്രതി അനില്‍ ചൗഗനി (43) ദിവസവും ഡയറിയില്‍ എഴുതിയിരുന്നതായി പൊലീസ് പറയുന്നു.

Loading...

രണ്ടു പേരെ കൊന്നാല്‍ ജീവിതത്തിലെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നു മൊറോക്കോക്കാരി പറഞ്ഞതായി ഇയാള്‍ ഡയറിയില്‍ എഴുതിയിരുന്നു. തുടര്‍ന്നാണു തന്റെ വീട്ടിലേക്ക് കുട്ടികളെ ക്ഷണിച്ചുവരുത്തിയ ശേഷം അവരിലൊരാളായ ഷെണായയെ കൊല്ലാനായി താഴേക്കിട്ടത്.

താഴെ കാറിന്റെ ബോണറ്റിലേക്കാണു കുട്ടി വീണത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ശനിയാഴ്ച വൈകിട്ട് അറസ്റ്റു ചെയ്ത ചൗഗനിയെ 13 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.