മകനെ കൊലപ്പെടുത്തിയ മുന്‍കാമുകനെ യുവതി കൊന്നു

ചെന്നൈ: മാസങ്ങൾക്ക് മുൻപ് മകനെ കൊലപ്പെടുത്തിയ മുൻ കാമുകനെ യുവതിയും കൂട്ടുകാരും ചേർന്ന് കൊന്നു. കാമുകനെ കൂടാതെ ,ഭർത്താവിനെയും കൊലപെടുത്താൻ ഒരുങ്ങിയ യുവതിയെ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് സഹായം ഒരുക്കിയ യുവതിയുടെ കൂട്ടുകാരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫ്രെബ്രുവരിയിലാണ് വിവാഹേതര ബന്ധത്തിന് തടസമാകുമെന്ന് കരുതി ചെന്നൈ സ്വദേശികളായ കാർത്തികേയൻ മഞ്ജുള ദമ്പതിമ്മുടെ ഒൻപത് വയസുകാരനായ മകനെ മഞ്ജുളയുടെ കാമുകൻ കൊലപ്പെടുത്തിയത്. തമിഴ്നാട് വൈദ്യതി വകുപ്പിൽ എൻഞ്ചിനീയറായ മഞ്ജുളമായി സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ നാഗരാജ് വർഷങ്ങളായി അടുപ്പത്തിലായിരുന്നു.

Loading...

കുട്ടിയുടെ കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന നാഗരാജ് ഒരാഴ്ച മുമ്പാണ് പരോളിൽ ഇറങ്ങിയത്. മുമ്പ് ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ എത്തി തിരികെ പോകുന്ന വഴി സ്കൂട്ടറിലും ഓട്ടോറിക്ഷയിലുമായി എത്തിയ യുവതിയും കൂട്ടുകാരും നാഗരാജിനെ വളഞ്ഞു. പിന്നീട് മഞ്ജുള തന്നെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

മകന്റെ കൊലപാതകത്തിന് ശേഷം മഞ്ജുളയും ഭർത്താവും പിരിഞ്ഞാണ് കിഴയുന്നത്. എങ്കിലും സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട് ഭർത്താവ് മഞ്ജുളയെ ശല്യപ്പെടുത്തുകയും കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ശല്യം അവസാനിപ്പിക്കാൻ ഭർത്താവിനെയും മുൻ കാമുകനെയും വധിക്കാനായിരുന്നു യുവതിയുടെ പദ്ധതിയെന്ന് പൊലീസ് പറയുന്നു. നാഗരാജിനെ കൊലപെടുത്താൻ ഉപയോഗിച്ച കത്തി സംഭവസ്ഥലത്ത് നിന്ന് തന്നെ കണ്ടെത്തിയിട്ടുണ്ട്