അമേരിക്കയിലേക്ക് വിടാൻ വയ്ച്ച മിസൈൽ എന്തു ചെയ്യും, ന്യൂയോർക്ക് ഇടിച്ചു നിരത്തുമോ?

സിംഗപ്പൂർ: എന്തെല്ലാമായിരുന്നു വീരവാദവും കള്ളവും പറഞ്ഞത്. അമേരിക്കവരെ കത്തിക്കുന്ന മിസൈൽ തൊടുത്തുവയ്ച്ചിരിക്കുന്നു. അമേരിക്കയിലേ ന്യൂയോർക്ക് സിറ്റി അടക്കം 6 നഗരങ്ങൾ ചാമ്പലാകും. ലോകം മുഴുവൻ തകർക്കും. ആണവായുധം കടലിനടിയിൽ അന്തർവാഹിനികളിൽ ഉണ്ട് എന്നും ഉത്തര കൊറിയ തകർന്നാലും അണു ബോംബുമായി മിസൈലുകൾ കടലിൽ നിന്നും പൊങ്ങും എന്നും വീമ്പ് പറഞ്ഞിട്ട് അതും ചീറ്റിപോയി.

ഇപ്പോൾ കിം ജോങ്ങിന്റെ മുഖം ക്യാമറകളേ കാണുമ്പോൾ താഴേക്ക് പോകുന്നു. ട്രം പ് ആകട്ടെ ഇത്തിരി വലിയ പുള്ളിയായി മടങ്ങുന്നു.പണ്ടേ അങ്ങിനെയാണ്‌. ലോകത്ത് ആണവ രാജ്യങ്ങളേ നിരായുധീകരിക്കാനും ആണവ ആയുധ മുക്തമാക്കാനും അമേരിക്കക്ക് പ്രത്യേക കഴിവുണ്ട്. മറ്റുള്ളവരേ നിരായുധീകരിക്കുമ്പോഴും സ്വന്തം അണുവായുധങ്ങൾ കൈയ്യിലും ഇരിക്കും. ഇതാണ്‌ യു.എസ് തന്ത്രം. ഇത് വിജയിക്കാതെ പോയത് ഇന്ത്യ, പാക്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങൾക്കു മീതേ മാത്രം. പതിവു പോലെ അമേരിക്ക ഉത്തര കൊറിയയേ വിരട്ടിയും ഭീഷണിപ്പെടുത്തിയും, ഉപരോധത്തിൽ തകർത്തും നിരായുധരാക്കി. അല്ലെങ്കിൽ മറ്റൊരു ഇറാക്കോ, അഫ്ഗാനോ ആയി മാറുമോ എന്നുവരെ ചിലപ്പോൾ ഉത്തര കൊറിയ ഭയപ്പെട്ടിരിക്കാം.

ഇതാ..ഇതാണ്‌ ഞാൻ ലോകത്തിനായും അമേരിക്കക്കായും നേടിയ വിജയം. ട്രം പ് സമ്പൂർണ്ണ ആണവ നിരായുധീകരണത്തിനായി ഒപ്പിട്ട് നല്കിയത് ട്ര മ്പ് ഉയർത്തി കാട്ടുന്നു

ആണവ നിരായുധീകരണം സംബന്ധിച്ച അനുകൂല പ്രതികരണമുണ്ടായില്ലെങ്കിൽ ചർച്ചയിൽനിന്ന് ഇറങ്ങിപ്പോകുമെന്നാണു ട്രംപ് നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ ഇറങ്ങി പോകാൻ പോയിട്ട് ട്രം പിന്റെ അടുത്ത് കിം നല്ല അനുസരണയുള്ള കുട്ടിയേ പോലെ ഇരുന്നു കൊടുത്തു. ട്രമ്പ് പറയുന്ന ഇംഗ്ളീഷ് ഒന്നും മനസിലായില്ല. എല്ലാം തർജ്ജമ ചെയ്ത് കൊടുത്തപ്പോൾ തല കുലുക്കി സമ്മതിക്കുന്ന അനുസരണക്കാരനായ ഏകാധിപതിയേ ലോകം വീഡിയോയിൽ ലൈവായി കണ്ടു. ഒരു വീര ശൂരനാണോ ഇങ്ങിനെ അടങ്ങി ഒതൊങ്ങി ഇരിക്കുന്നത് എന്നു പോലും തോന്നി പോയി. എല്ലാ വീരവാദങ്ങൾക്കും അവസാനമായി. ഇനി അണു ബോംബിൽ തൊടില്ല. ഉണ്ടാക്കില്ല. ഉള്ളതെല്ലാം നശിപ്പിക്കും.

അമേരിക്കൻ സൈനീകർക്ക് അതിർത്തികൾ തുറക്കുന്നു, ഉത്തര കൊറിയയിൽ അവർ കയറി നിരങ്ങും

അമേരിക്കൻ സൈനീകർക്ക് ഉത്തര കൊറിയയിൽ പ്രവേശ്നം. ഉത്തര കൊറിയയിൽ ഇനി അവർ കയറി നിരങ്ങും. അതിനു പോലും കിം ജോങ്ങ് ഉൻ സമ്മതിച്ച് ഒപ്പിട്ട് ട്രമ്പിന്റെ കൈയ്യിൽ കൊടുത്തുവിട്ടു. കൊറിയൻ യുദ്ധത്തിൽ (1950-53) കൊല്ലപ്പെട്ട യുഎസ് സൈനികരുടെ   അയ്യായിരത്തിലേറെ അമേരിക്കൻ സൈനികരുടെ ഭൗതികാവശിഷ്ടങ്ങൾ ഇപ്പോഴും ഉത്തര കൊറിയയിലുണ്ടെന്നു വിരമിച്ച സൈനികർ അടുത്തിടെ ട്രംപിനു നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു. ഇവ കണ്ടെത്താനാകുമെന്നും അവർ വ്യക്തമാക്കി. ചിലരുടെയെല്ലാം ഭൗതികാവശിഷ്ടങ്ങൾ നേരത്തേ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ ഇവ തിരിച്ചെത്തിക്കാനുള്ള നീക്കം 2005 മുതൽ നിർത്തി വച്ചിരിക്കുകയാണ്. കൊറിയ മുഴുവൻ പരിശോധിച്ച് ഇവരുടെ ദൗതീകാവശിഷ്ടം എടുത്ത് കൊണ്ട് പോകാനാണ്‌ അമേരിക്കൻ പട്ടാളം വരുന്നത്. കാര്യം ഇതാണേലും അമേരിക്കൻ പട്ടാളം ഇനി കൊറിയയിൽ നിരങ്ങും.

ആണവനിരായുധീകരണത്തിന് പ്രതിജ്ഞാബദ്ധം

കൊറിയൻ ഉപദ്വീപിലെ സമ്പൂർണ ആണവ നിരായുധീകരണത്തിനു തയാറാണെന്നു കിം വ്യക്തമാക്കി. ഇക്കാര്യത്തിൽ ട്രംപിന്റെ പിന്തുണയുമുണ്ട്. ചർച്ചയ്ക്കു മുന്നോടിയായി പ്രതീക്ഷിച്ചതു പോലെത്തന്നെയായിരുന്നു ഇക്കാര്യത്തിൽ കൊറിയയുടെ നീക്കങ്ങൾ. ഉപരോധത്തിൽ നിന്ന് ഇളവ്, സാമ്പത്തിക സഹായം, രാജ്യാന്തരതലത്തിൽ നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള ഇടപെടൽ, കൊറിയൻ സമാധാന കരാര്‍ ഒപ്പിടാനുള്ള ഇടപെടൽ തുടങ്ങിയവയെല്ലാം കിം പ്രതീക്ഷിക്കുന്നുണ്ട്. ഇക്കാര്യത്തിലെല്ലാം ട്രംപ് ഉറപ്പു നൽകിയോ എന്നു വ്യക്തമല്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്– ആണവനിരായുധീകരണവുമായി മുന്നോട്ടു പോകാൻ കിം തയാറായാൽ അതിന്റെ പേരിൽ ഉത്തര കൊറിയയ്ക്കു നേരിടേണ്ടിവരുന്ന പ്രശ്നങ്ങളിൽ യുഎസിന്റെ പിന്തുണയുണ്ടാകും.

ജനങ്ങൾക്കു സമാധാനവും സമൃദ്ധിയും

കിമ്മുമായുള്ള തുടർ ചർച്ചകൾക്കു വൈറ്റ് ഹൗസിലേക്കു ട്രംപ് ക്ഷണിച്ചിട്ടുണ്ട്. ഇരു രാജ്യത്തിലെയും ജനങ്ങളുടെ സമാധാനവും സമൃദ്ധിയും ലക്ഷ്യമിട്ടുള്ള കാര്യങ്ങളിലേക്കാണ് ഇനി ചർച്ച വഴിമാറുകയെന്നു ധാരണാപത്രത്തിൽ വ്യക്തമാക്കുന്നു. ആണവ ബട്ടൻ വിരൽത്തുമ്പിലുണ്ടെന്ന് ഓർക്കണമെന്നു പരസ്പരം വെല്ലുവിളിച്ചവരാണ് ഇപ്പോൾ സമാധാനത്തിന്റെ പാതയിലേക്കു മാറുന്നതെന്ന കാര്യം ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് ആശ്വാസം പകരുന്നതാണ്.

 

 

Top