സൈനിക ജനറലിനെ കൊലയാളി മത്സ്യങ്ങളായ പിരാനകള്‍ക്ക് ഇട്ടുകൊടുത്ത് കിം ജോങ് ഉന്‍

ലണ്ടന്‍: സൈനിക ജനറലിനെ കൊലയാളി മത്സ്യങ്ങളായ പിരാനകള്‍ക്ക് ഇട്ടുകൊടുത്ത് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. തന്നെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു കിം ജോങ് ഉന്നിന്റെ കിരാത നടപടി. അതേസമയം കൈയ്യും തലയും വെട്ടിമാറ്റിയ ശേഷമാണ് ജനറലിനെ പിരാനകള്‍ക്ക് ഇട്ടുകൊടുത്തതെന്നും വിവരമുണ്ട്.

ബ്രസീലില്‍നിന്നും പ്രത്യേകം കൊണ്ടുവന്ന പിരാന മത്സ്യങ്ങളെ ടാങ്കിലിട്ട് വളര്‍ത്തിയ ശേഷമാണ് കൃത്യത്തിനായി ഉപയോഗിച്ചത്. കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ വിവരം ഇനിയും ലഭ്യമായിട്ടില്ല. പിരാനകളുടെ ആക്രമണത്തെത്തുടര്‍ന്നാണോ അതോ കൊലപ്പെടുത്തിയ ശേഷം പിരാനകള്‍ക്ക് ഇട്ടുകൊടുത്തതാണോയെന്നകാര്യത്തില്‍ വ്യക്തതയില്ല.

Loading...

കിം അധികാരത്തിലേറിയ ശേഷം 16 ഓളം ഉന്നത ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുഎസുമായി ചര്‍ച്ച നടത്തി പരാജയപ്പെട്ട ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. കിമ്മിന്റെ യോങ്‌സോങ്ങിലെ വീട്ടിലാണ് പിരാനകളെ വളര്‍ത്തുന്നത്.