International Top Stories

സ്വന്തം വിസര്‍ജ്യ വസ്തുക്കള്‍ പോലും അമേരിക്കയ്ക്ക് ഉപകരണമാകരുതെന്ന നിലപാടില്‍ കിം ജോംഗ് ;കക്കൂസും വടക്കന്‍ കൊറിയയില്‍ നിന്നും കൊണ്ടുവന്നു

സിംഗപ്പൂര്‍: ലോകം മുഴുവന്‍ ആകാംഷയോടെ കാത്തിരിക്കുന്ന ആ കൂടിക്കാഴ്ചയിലും സ്വന്തം നിഗൂഡതകള്‍ കൈവിടാതെ വടക്കന്‍ കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍. ഒരിക്കല്‍ ഏറ്റവും വലിയ ശത്രുവായ അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി ചരിത്രപരമായ ഒരു കൂടിക്കാഴ്ച നടത്തി ലോകത്തിന്റെ ഭീതിക്ക് അല്‍പ്പം അയവ് വരുത്തിയെങ്കിലും അമേരിക്കന്‍ ചാരസംഘടന സിഐഎ യെ അങ്ങിനെ വിശ്വസിക്കാന്‍ വടക്കന്‍ കൊറിയന്‍ തലവന്‍ കിംജോംഗ് ഉന്‍ തയ്യാറല്ല. സ്വന്തം വിസര്‍ജ്യ വസ്തുക്കള്‍ പോലും അമേരിക്കയ്ക്ക് ഉപകരണമാകരുതെന്ന നിലപാടിലാണ്.

സിംഗപ്പൂരില്‍ നടക്കുന്ന അമേരിക്കന്‍-വടക്കന്‍കൊറിയ കൂടിക്കാഴ്ച ലോകരാഷ്ട്രങ്ങള്‍ ശ്രദ്ധിക്കുന്ന വന്‍ വാര്‍ത്തയാണെങ്കിലും സ്വന്തം സുരക്ഷാകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും കിം തയ്യാറല്ല. കഴിക്കാനുള്ള ആഹാരം മുതല്‍ മലമുത്ര വിസര്‍ജ്യത്തിനുള്ള സംവിധാനം വരെ കിം നാട്ടില്‍ നിന്നും വരുത്തുകയായിരുന്നു. സിംഗപ്പൂര്‍ ഹോട്ടലില്‍ നടത്തുന്ന പ്രാഥമികകൃത്യങ്ങളുടെ അവശിഷ്ടം വരെ അമേരിക്ക പരീക്ഷണത്തിന് ഉപയോഗിക്കുമോ എന്ന് ഭയക്കുന്നതിനാല്‍ എല്ലാം നാട്ടിലേക്ക് തന്നെ തിരിച്ചു കൊണ്ടുപോകണമെന്ന് കിം ആഗ്രഹിക്കുന്നു. ഇതിനായി പ്രത്യേകം തയ്യാറാക്കിയ പോര്‍ട്ടബിള്‍ ടോയ്‌ലറ്റാണ് കൊണ്ടുവന്നിട്ടുള്ളത്.

വിസര്‍ജ്ജ്യവസ്തുക്കള്‍ ശേഖരിച്ച് അമേരിക്ക തന്റെ ആരോഗ്യകാര്യങ്ങളില്‍ പഠനവും ഗവേഷണവും നടത്തുമോ എന്നാണ് കിം ഭയക്കുന്നത്. നേരത്തേ ആഹാരകാര്യത്തിനായി പ്രത്യേക റഫ്രജിറേറ്റര്‍ ട്രക്ക് കിം വടക്കന്‍ കൊറിയയില്‍ നിന്നും കൊണ്ടുവന്നിരുന്നു. ചാംഗ് വിമാനത്താവളത്തിലെ കാര്‍ഗോ കൈകാര്യം ചെയ്തിരുന്ന സ്ഥാപനം കിമ്മിനുള്ള ആഹാരവസ്തുക്കള്‍ സൂക്ഷിക്കുന്ന റഫ്രജിറേറ്റര്‍ ട്രക്ക് പ്രത്യേക വിമാനത്തില്‍ വടക്കന്‍ കൊറിയയില്‍ നിന്നും കൊണ്ടുവരികയും കിം താമസിക്കുന്ന സെന്റ് റെഗിസ് ഹോട്ടലില്‍ എത്തിക്കുകയും ചെയ്തിരുന്നു. കാപ്പെല്ല ഹോട്ടലിലാണ് കിം-ട്രംപ് കൂടിക്കാഴ്ച.

കഴിഞ്ഞ ദിവസം തന്നെ സിംഗപ്പൂരില്‍ എത്തിയ കിമ്മിന് വലിയ സുരക്ഷയാണ് നല്‍കുന്നത്. ഒരു തരത്തിലും രഹസ്യങ്ങള്‍ ചോര്‍ന്നു പോകരുതെന്ന് കിമ്മിന് നിര്‍ബ്ബന്ധമുള്ളതിനാല്‍ യാത്രപോലും അതീവരഹസ്യമായിരുന്നു. ഒരേ തരത്തിലുള്ള മൂന്നു വിമാനങ്ങളാണ് പ്യോങ്യോംഗില്‍ നിന്നും പുറപ്പെട്ടത്. ആദ്യം ബീജിംഗിലേക്കും അവിടെ നിന്നും എയര്‍ ചൈനയില്‍ സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുകയുമായിരുന്നു. സിംഗപ്പൂരില്‍ ബുള്ളറ്റ്പ്രൂഫ് ലിമോസിന്‍ കാറിലാണ് യാത്ര ചെയ്തത്. പൂര്‍ണ്ണമായും മൂടിയ നിലയിലുള്ള ഇരുപത് കാറുകള്‍ക്കിടയിലായിരുന്നു കിമ്മിന്റെ കാര്‍. സുരക്ഷാഭടന്മാര്‍ക്കൊപ്പം ഓടുന്ന അംഗരക്ഷകരും ഉണ്ടായിരുന്നു.

മലമൂത്ര പരിശോധനകള്‍ ഒരാളുടെ ആരോഗ്യനിലയെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുമെന്നതിനാല്‍ അമേരിക്കയെ ഇക്കാര്യത്തില്‍ ഭയപ്പെടുന്ന ആദ്യ നേതാവല്ല കിം. മുമ്പ് അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ സോവ്യറ്റ് യൂണിയന്‍ പ്രസിഡന്റായിരുന്ന ഗോര്‍ബച്ചേവ് ഇങ്ങിനെയൊരു സുരക്ഷ എടുത്തിരുന്നു

Related posts

ദില്ലിയിൽ സിപിഐഎം ആസ്ഥാനത്തിനു മുന്നിൽ ബിജെപി അക്രമം

subeditor

ഗുജാറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ്, ബിജെപി കോടതിയിലേക്ക്

അമ്മായമ്മയുടെ മരണത്തിൽ ആഘോഷം; യുവതിയെ ഭർത്താവ് മട്ടുപ്പാവിൽ നിന്നും താഴെയിട്ട് കൊന്നു

main desk

നഴ്‌സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി; നിയമനം ആരോഗ്യ വകുപ്പില്‍

പിബി അംഗം തന്നെ മുഖ്യമന്ത്രിയാകണമെന്നില്ലെന്ന് യെച്ചൂരി, വി എസിന് പ്രായം ബാധകമല്ല

subeditor

ആലുവ കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ചുരുക്കി

അച്ഛന് വേണ്ടി മെഡല്‍ നേടി; മകന്റെ നേട്ടം കാണാന്‍ അച്ഛനില്ല; മടങ്ങിയെത്തിയ ഏഷ്യന്‍ ഗെയിംസ് താരത്തിനെ കാത്തിരുന്നത് മരണവാര്‍ത്ത

വായിക്കുക എന്ന് വിശുദ്ധ ഖുര്‍ആന്‍, വായിക്കാന്‍ സമ്മിതിക്കില്ലെന്ന് ലീഗ്

subeditor

പുതുവല്‍സര രാത്രിയില്‍ കളിക്കണ്ടെന്ന് കമ്മീഷണര്‍ ,കളിക്കുെമെന്നു അധികൃതര്‍

ജയലളിത എവിടെ? എന്തു സംഭവിച്ചു! ചിത്രങ്ങൾ പുറത്തുവിടണമെന്ന് കലൈഞ്ജര്‍

subeditor

അരക്കോടിയുടെ ഹാഷിഷുമായി എം.ബി.എക്കാരന്‍ എക്‌സൈസിന്റെ പിടിയില്‍

മുന്‍ വിദ്യാര്‍ത്ഥിയായ 15കാരന് സ്വന്തം നഗ്ന ഫോട്ടോകള്‍ അയച്ചു കൊടുത്തു; അമേരിക്കന്‍ സൗന്ദര്യറാണിയായ സയന്‍സ് അധ്യാപികയ്ക്ക് കിട്ടിയത് മുട്ടന്‍ പണി

subeditor10

1971 ന് ശേഷം ഇന്ത്യ പാക് മണ്ണില്‍ കടന്ന് തിരിച്ചടി നല്‍കുന്നത് ഇതാദ്യം…

subeditor5

എമിറേറ്റസ് അപകടം: ലാന്റിങ്ങ് ഗിയർ തകരാർ; ചക്രങ്ങൾ നിവർന്നിരുന്നില്ല

ത്രിപുരയല്ല കേരളമെന്ന് പ്രധാനമന്ത്രി ആദ്യം മനസിലാക്കണം; മോദിയെ കേരളത്തില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല

വിഴിഞ്ഞം പദ്ധതിക്ക് സമയം നീട്ടി നല്‍കില്ലെന്ന് അദാനി ഗ്രൂപ്പിനോട് മുഖ്യമന്ത്രി

കടലില്‍ നിന്ന് കരയിലെത്തി ആക്രമണം നടത്താന്‍ സാധിക്കുന്ന നാല് അത്യാധുനിക കപ്പലുകള്‍ ഇനി ഇന്ത്യന്‍ നാവികസേനയ്ക്ക് സ്വന്തം

ഭൂകമ്പ ദുരന്തം ഭീകരമാകുന്നു. ഇന്ത്യയിൽ 19പേരും നേപ്പാളിൽ 46പേരും മരിച്ചു.

subeditor