വിസ്മയ കേസ്; താൻ നിരപരാധി ആണ്, ഇളവ് വേണമെന്ന് കിരൺകുമാർ

കൊല്ലം:വിസ്മയ കേസിൽ വിധി വരാൻ ഇനി മിനിറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. അതേസമയം താൻ നിരപരാധി ആണെന്നും തനിക്ക് ശിക്ഷയിൽ ഇളവ് വേണമെന്നുമാണ് കിരൺകുമാർ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. താൻ തെറ്റ് ചെയ്തിട്ടില്ല. തനിക്ക് പ്രായം കുറവാണെന്നും കിരൺകുമാർ കോടതിയിൽ പറഞ്ഞു. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു കിരണിൻറെ പ്രതികരണം. വിസ്മയുടേത് ആത്മഹത്യയെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും കിരൺ ആവശ്യപ്പെട്ടു.

താൻ കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ്, അച്ഛന് സുഖമില്ല, കുടുംബത്തിൻറെ ചുമതല തനിക്കെന്നും കിരൺ കോടതിയെ അറിയിച്ചു. എന്നാൽ, പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. വിധി സമൂഹത്തിന് സന്ദേശമാകണം. കേസ് വ്യക്തിക്കെതിരെ അല്ല, കോടതി വിധി സമൂഹത്തിന് സന്ദേശമാകണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രത്യേക സാഹചര്യത്തിൽ ആത്മഹത്യ കൊലപാതകമായി കണക്കാമെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.കേസിൽ കിരൺ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. ഏഴ് വർഷം മുതൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ കിരൺ ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തൽ. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെ വിസ്മയയുടെ ഭർത്താവ് കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നിൽക്കുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്.

Loading...