കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കും; ദില്ലി അതിര്‍ത്തികള്‍ വീണ്ടും തടയും

കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച.പ്രാദേശിക തലപ്പാവുകള്‍ ധരിച്ചു കൊണ്ടുള്ള കര്‍ഷകരുടെ ഉപരോധം അതിര്‍ത്തിയില്‍ പൂര്‍ണമായി .യുപിയിലെ മധുരയില്‍ വച്ച് നടന്ന കര്‍ഷക മഹാപഞ്ചായത്തില്‍ പ്രിയങ്കഗാന്ധി കര്‍ഷകരെ അഭിസംബോധ ചെയ്ത് സംസാരിച്ചു .അതിര്‍ത്തിയിലുള്ള കേന്ദ്ര സൈന്യവിന്യസം ഫെബ്രുവരി 26 വരെ നീട്ടി. ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തില്‍ പോലിസ് തിരയുന്ന പ്രതി ലാഖ സിദ്ധാന ബധിന്തയിലെ മഹാപഞ്ചായത്തില്‍ പങ്കെടുത്തു. ദില്ലി അതിര്‍ത്തികള്‍ തടഞ്ഞുകൊണ്ടുള്ള കര്‍ഷക സമരം ശക്തമാക്കാന്‍ ഒരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച. അതിര്‍ത്തികളില്‍ കര്‍ഷകര്‍ ‘പഗ്ദി സാംബാല്‍ ദിവാസ്’ ആഘോഷിച്ചു. ചാച്ച അജിത് സിങ്ങിന്റെയും സ്വാമി സഹജനന്ദ് സരസ്വതിയുടെയും സ്മരണയ്ക്കായി കര്‍ഷകര്‍ അവരുടെ പ്രാദേശിക തലപ്പാവ് ധരിച്ചുകൊണ്ടാണ് അതിര്‍ത്തികള്‍ ഉപരോധിച്ചത്.

അതേ സമയം യുപിയിലെ മഥുരയില്‍ ചേര്‍ന്ന കര്‍ഷക മഹാപഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അതിര്‍ത്തികളിലെ കേന്ദ്ര സൈന്യവിന്യസം ഫെബ്രുവരി 26 വരെ നീട്ടിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. അതിര്‍ത്തികളില്‍ കര്‍ഷക സമരം ശക്തമാകുന്നത് മുന്നില്‍ കണ്ടാണ് നീക്കം. ചെങ്കോട്ട അക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി ദില്ലി പോലിസ് അറസ്റ്റ് ചെയ്തു. ജനുവരി 26ലെ ചെങ്കോട്ട അക്രമണത്തിനു ശേഷം ജമ്മുവിലേക്ക് ഒളിവില്‍ പോയവരെ ആണ് അറസ്റ്റ് ചെയ്തത്.അതേ സമയം ചെങ്കോട്ട സഘര്‍ഷവുമായി ബന്ധപ്പെട്ട് പോലിസ് തിരയുന്ന പ്രതി ലഖ സിദ്ധാന ബന്ധിന്തയില്‍ വച്ചു നടന്ന മഹാപഞ്ചായത്ത് വേദിയില്‍ എത്തിച്ചേര്‍ന്നു. ലഖ സിദ്ധാനെയേ കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷികം ദില്ലി പോലിസ് പ്രഖ്യാപിച്ചിരുന്നു. ചെങ്കോട്ട സംഘര്‍ഷത്തിന് ശേഷം ലഖ സിദ്ധാന ഒളിവിലായിരുന്നു.

Loading...