കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ച് സമിതി;സഹകരിക്കില്ലെന്ന് കര്‍ഷകര്‍

ദില്ലി: നാളെ പത്താം വട്ട ചര്‍ച്ച നടക്കാനിരിക്കെ കര്‍ഷകരെ ചര്‍ച്ചക്ക് വിളിച്ച്, സുപ്രിംകോടതി നിയോഗിച്ച സമതി. എന്നാല്‍ സമതിയുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയ കര്‍ഷകര്‍ 26ന് രാജ്യത്തുടനീളം ട്രാക്റ്റര്‍ റാലി നടത്തുമെന്ന് പ്രഖ്യാപിച്ചു. അതേ സമയം രാജ്യത്തെ കാര്‍ഷിക മേഖല ചിലര്‍ക്ക് തീറെഴുതി നല്‍കാനാണ് മോദിയുടെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി വിമര്ശിച്ചു.സമതി രൂപീകരിച്ചു 10 ദിവസത്തിനകം ആദ്യ സിറ്റിങ് നടത്തണമെന്ന സുപ്രിംകോടതി നിര്‍ദേശ പ്രകാരമാണ് മറ്റന്നാള്‍ സിറ്റിംഗ് ആരംഭിക്കാന്‍ സമതി തീരുമാനിച്ചത്.പക്ഷപാതപരമായിരിക്കില്ലെന്നും കര്‍ഷകര്‍ അവരുടെ ആശങ്ക അറിയിക്കാന്‍ തയ്യാറാകണമെന്നും സമതി അംഗങ്ങള്‍ പറഞ്ഞു.

അതേ സമയം സമതിയുമായി സഹകരിക്കേണ്ട എന്ന് തന്നെയാണ് കര്‍ഷകരുടെ നിലപാട്.രാജ്യത്തു വലിയ ഒരു ദുരന്തം നടക്കുകയാണെന്നും, കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ മുഴുവന്‍ മോദിയുടെ ചില അടുപ്പക്കാര്‍ക്ക് എഴുതിനല്കാനാണ് ശ്രമിക്കുന്നതെന്നും കോണ്ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ഗാന്ധി വിമര്‍ശിച്ചു.കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള 10ആം വട്ട ചര്‍ച്ച നാളെ നടക്കും. അതിനിടയില്‍ 26ലെ ട്രാക്റ്റര്‍ പരേഡ് നിരോധിക്കണമെന്ന ദില്ലി പോലീസിന്റെ ഹര്‍ജിയും സുപ്രിംകോടതി നാളെ പരിഗണിക്കുന്നുണ്ട്..

Loading...