കര്‍ഷകസമരം;കര്‍ഷകരെ അടിച്ചമര്‍ത്താന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു

ദില്ലി: കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍.കര്‍ഷക നേതാവിന് എന്‍ഐഎ യുടെ നോട്ടീസ്.കേന്ദ്ര അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ച് കര്‍ഷകര്‍ക്കെതിരെ വ്യാജ കേസുകള്‍ കെട്ടിച്ചമക്കുന്നുവെന്ന് ഹനന്‍ മൊല്ല ആരോപിച്ചു.ജസ്റ്റിസ് ഫോര്‍ സിഖ് സംഘടനാ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സക്കാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ നോട്ടീസ് ലഭിച്ചത്.സിഖ്‌സ് ഫോര്‍ ജസ്റ്റിസ് സംഘടനയ്ക്ക് എതിരായ കേസില്‍ ഞായറാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് ലഭിച്ചത്.

കര്‍ഷക പ്രക്ഷോഭത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമമാണ് നോട്ടീസിന് പിറകില്‍ എന്ന് സിര്‍സ ആരോപിച്ചു.വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ലോക് ഭലായ് ഇന്‍സാഫ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയാണ് സിര്‍സ.കര്‍ഷക പ്രക്ഷോഭം ശക്തമായതോടെ, കേന്ദ്ര സര്‍ക്കാര്‍, ഏജന്‍സികളെ ഉപയോഗിച്ച് നേതാക്കള്‍ക്കെതിരെ വ്യാജ കേസുകള്‍ക്ക് നോട്ടീസ് അയക്കുകയാണെന്ന് ഹനന്‍ മുള്ള അഭിപ്രായപ്പെട്ടു.കര്‍ഷക നേതാക്കള്‍ക്കെതിരെ വരുന്ന എന്‍ഐഎ നോട്ടിസിനെ പറ്റി ഒമ്പതാം വട്ട ചര്‍ച്ചയില്‍ സര്‍ക്കാരിനോട് ചോദിച്ച ചോദ്യങ്ങോളോട് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ ഒഴിഞ്ഞു മാറി എന്നും നേതാക്കള്‍ ആരോപിച്ചു.

Loading...