Health

ചുണ്ടുകള്‍ക്കറിയുമോ ചുംബനത്തിന്റെ നാനാര്‍ത്ഥങ്ങള്‍… ചുംബനത്തിന്റെ ഗുണങ്ങള്‍

 

ചുംബനം പ്രണയവും സ്നേഹവും വാല്‍സല്യവും കരുതലുമെല്ലാം പ്രകടിപ്പിക്കാനുള്ള ഏറ്റവും മനോഹരവും ഫലപ്രദവുമായ മാര്‍ഗ്ഗമാണ്. വെറുമൊരു സ്നേഹപ്രകടനമാണ് ചുംബനമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ, അല്ല. മാനസികമായി മാത്രമല്ല, ആരോഗ്യപരമായും ചുംബനത്തിന് ധാരാളം ഗുണങ്ങളുണ്ട്. ഇവയെന്തൊക്കെയന്നു നോക്കൂ, ചുംബിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ

ചുംബിയ്ക്കുമ്പോള്‍ ശരീരത്തില്‍ എന്‍ഡോക്രൈന്‍ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് സ്ട്രെസ് കുറയ്ക്കാന്‍ നല്ലതാണ്. സ്ട്രെസ് കുറയുന്നത് പല അസുഖങ്ങളേയും അകറ്റും.

ചുംബിയ്ക്കുന്നത് ബിപി കുറയക്കാന്‍ സഹായകമാണ്. ഇത് ശരീരത്തിന്റെയും മനസിന്റേയും സ്ട്രെസും ടെന്‍ഷനുമെല്ലാം കുറയ്ക്കും. നിങ്ങളെ റിലാക്സാക്കും.

ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ ചുംബനം സഹായിക്കും. ഇതുവഴി ശരീരത്തിന്റെയും ചര്‍മത്തിന്റെയും ആരോഗ്യം മെച്ചപ്പെടും

ചുംബിയ്ക്കുമ്പോള്‍ സെറാട്ടോനിന്‍, ഡോപാമൈന്‍, ഓക്സിടോസിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് നിങ്ങളുടെ ബന്ധത്തെ, ഇത് പ്രണയബന്ധമെങ്കിലും സനേഹബന്ധമെങ്കിലും ശക്തിപ്പെടുത്തും.

ചുംബനത്തിലൂടെ രക്തധമനികളിലെ സമ്മര്‍ദം കുറയും. ഇത് രക്തപ്രവാഹം ശക്തിപ്പെടാന്‍ സഹായിക്കും. ഇതും ചുംബനത്തിന്റെ ഒരു ഗുണമാണ്.

ചുംബനം ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് നി്ങ്ങളുടെ എല്ലാ പ്രവൃത്തിയിലും നിഴലിയ്ക്കും.

ചുംബനം മുഖത്തെ മസിലുകള്‍ക്കുള്ള നല്ലൊരു വ്യായാമമാണ്. ഇത് ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കും.

നീണ്ടുനില്‍ക്കുന്ന ഒരു ചുംബനം 8-16 കലോറി വരെ കുറയ്ക്കും. ഇത് തടി കുറയ്ക്കാനുളള നല്ലൊരു വ്യായാമം കൂടിയാണെന്നര്‍ത്ഥം

Related posts

അവള്‍ ഒരു മാലാഖ: അവള്‍ ഇന്ന് മൂന്നുപേരില്‍ ജീവിക്കുന്നു

subeditor

കാൻസർ ബാധിച്ച് പുരുഷ ലിംഗം മാറ്റിവയ്ച്ചു; ശസ്ത്രക്രിയ വിജയം

subeditor

കേരളത്തിൽ കരിമ്പനി സ്ഥിരീകരിച്ചു.

subeditor

രക്ത സമ്മര്‍ദ്ദം കുറയ്ക്കാം… മരുന്നില്ലാതെ.

നിപ വൈറസ് പ്രതിരോധം: സര്‍ക്കാരിനെ പ്രശംസിച്ച്‌ ഹൈക്കോടതി

subeditor12

കൈവിരല്‍ നോക്കി ലൈംഗികാസക്തി മനസ്സിലാക്കാമെന്ന് പഠനം

main desk

ഗർഭ നിരോധനത്തിനു ഐപിൽ ഉപയോഗിക്കുന്നവർ ഉറപ്പായും അറിയുക ; ഡോക്ടർ വീണയുടെ കുറിപ്പ്

ചുവന്ന ചുണ്ടുകൾ ലഭിക്കാൻ 5 വഴികൾ.

നാളികേരം: ഭൂമിയിലെ ഏറ്റവും ആരോഗ്യദായകമായ എണ്ണ

subeditor

ദാമ്പത്യ ജീവിതത്തിൽ കിടപ്പറയിൽ സെക്‌സ് മാത്രമല്ല! കിടപ്പറയിൽ ചെയ്യാം ഈ കാര്യങ്ങളും

subeditor

ആദ്യരാത്രിയിലെ ലൈംഗീക ബന്ധം…

ഉറക്കം പ്രധാനം, അല്ലേൽ ഹൃദ്രോഗവും, പ്രമേഹം, രക്ത സമർദ്ദവും

subeditor